topbanner
Thursday September 21st, 2017 - 3:45:pm
topbanner

'മെല്ലെ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

suvitha
'മെല്ലെ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കൊച്ചി: അടുത്ത് തന്നെ തീയേറ്ററുകളിൽ എത്തുന്ന 'മെല്ലെ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. ഡോ. ഡൊണാൾഡ് മാത്യു സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. അദ്ദേഹം ചിത്രത്തിലെ ഒരു ഗാനത്തിനും ഈണം പകർന്നിട്ടുണ്ട്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

English summary
Melle official trailer was released
topbanner topbanner

More News from this section

Subscribe by Email