Thursday December 13th, 2018 - 1:27:am
topbanner

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

NewsDesk
ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയെന്ന് നടി മഞ്ജിമ. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടമയെടാ എന്ന ചിത്രത്തിന്റെ റിലീസ് അനാവശ്യമായി വൈകുകയാണ്. ഇക്കാരണത്താല്‍ തനിക്ക് മനസ് മടുത്തു പോയെന്നാണ് വടക്കന്‍ സെല്‍ഫി താരം മഞ്ജിമ മോഹന്‍ പറയുന്നത്.

സിനിമയുടെ റിലീസ് ചിമ്ബു കാരണം നീണ്ടു പോകുന്നുവെന്നാണ് മഞ്ജിമ പറയുന്നത്. ചിമ്ബുവിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിച്ചത് തെറ്റായി പ്പോയെന്നാണ് നടിയുടെ ഇപ്പോഴത്തെ പരാതി.

ചിമ്ബുവിന്റെ ചിത്രങ്ങള്‍ എപ്പോഴും റിലീസിംഗ് തടസങ്ങള്‍ നേരിടാറുണ്ട്. ഏറ്റവും ഒടുവില്‍ റിലീസായ ചിമ്ബുവിന്റെ വാലു, ഇത് നമ്മ ആള് എന്നീ ചിത്രങ്ങളും വെളിച്ചം കണ്ടത് വിവാദങ്ങള്‍ക്കു ശേഷവും വൈകിയുമാണ്. ഇതെല്ലാം ചിമ്ബു കാരണമാണെന്ന് അന്നും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ സ്വരുക്കൂട്ടിയ നോട്ടുകള്‍ അസാധുവായി; ദു:ഖത്തോടെ എബിന്‍

English summary
Achcham Yenbadhu Madamaiyada releases postpond
topbanner

More News from this section

Subscribe by Email