Monday July 22nd, 2019 - 5:42:pm
topbanner
topbanner

മമ്മൂട്ടി ചിത്രം 'ഗ്രേറ്റ് ഫാദറിനെ' പൊളിച്ചടുക്കി രശ്മി നായരുടെ റിവ്യൂ

NewsDesk
മമ്മൂട്ടി ചിത്രം 'ഗ്രേറ്റ് ഫാദറിനെ' പൊളിച്ചടുക്കി രശ്മി നായരുടെ റിവ്യൂ

ആരാധകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തി. കേരളത്തിൽ 202 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. പോസ്റ്ററുകളാലും ടീസറുകളാലും പ്രേക്ഷകർക്കിടയില്‍ ഇതിനോടകം ചർച്ചയായി കഴിഞ്ഞ ഈ ചിത്രം ആരാധകരിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന ഓഗസ്റ്റ് സിനിമാസാണ് സിനിമ നിർമിക്കുന്നത്.

എന്നാൽ രശ്മി നായര്‍ എഴുതിയ ഒരു റിവ്യൂ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. രശ്മി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടതിന് ശേഷം എഴുതിയ റിവ്യൂ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രശ്മി നായരുടെ റിവ്യൂ വായിക്കാം:

ഗ്രേറ്റ്‌ ഫാദർ മൈ റിവ്യൂ

തീയറ്ററിലെ AC നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു സീറ്റുകൾ വളരെ നല്ല നിലവാരം പുലർത്തി ടിക്കറ്റ് കീറി തന്ന കൗണ്ടറിലെ ചേട്ടന്റെ പെർഫോമൻസും പാർക്കിങ്ങിൽ സ്ലോ മോഷനിൽ റിവേഴ്‌സ് ഇടാൻ കയ്യും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമക്ക് മുതൽക്കൂട്ടാണ്.

പോപ്പ് കോൺ കൗണ്ടർ തുറക്കാതിരുന്നതും മൊട്ട പപ്സിനു എരിവു കൂടിയതും കുട്ടികളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട് എന്നാലും ഫാമിലി പ്രേക്ഷകരെ മുൻപിൽ കണ്ട്‌ ഒരുക്കിവച്ച സമൂസ ആ കുറവുകൾ മറികടക്കാൻ സഹായിക്കും.

ഇന്റർവെൽ സമയത്ത് കാണിച്ച പരസ്യങ്ങളുടെ BGM മനം മയക്കുന്നതായിരുന്നു. ടിക്കറ്റ് വാങ്ങി ബാൽക്കണിയിലേക്ക് കയറുന്ന കോറിഡോറിൽ ഉള്ള CCTV ക്യാമറയുടെ ആംഗിൾ മലയാളത്തിൽ ഇത്രയും സ്റ്റൈലിഷ് ആയി ഒരു തീയറ്ററിലും സെറ്റ് ചെയ്തിട്ടുണ്ടാകില്ല. ദേശീയഗാനം കേട്ടുതുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റുനിന്ന ജനകൂട്ടത്തെ കണ്ടപ്പോൾ തന്നെ പടം ബ്ലോക്ക് ബസ്റ്റർ ആണെന്ന് ഉറപ്പിച്ചു. എന്നാലും നരേന്ദ്രമോഡി വന്നപ്പോൾ ആ ആവേശം കൂവലായി മാറിയത് പടത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

എന്റെ അടുത്ത സീറ്റിലിരുന്നു ലയ്സ് വേണമെന്ന് കരഞ്ഞ കുട്ടി നിലനിൽക്കുന്ന പോപ്കോൺ കപ്പലണ്ടി സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന ന്യൂ ജെനറേഷൻ മേക്കിങ് ആയിരുന്നു. ഇടയ്ക്കു ബാത്രൂമിൽ പോയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടക്കത്തോടെ നിർമിച്ചിരിക്കുന്ന ക്ലോസെറ്റുകൾ ഫ്ലഷ് ഓൺ ചെയ്യ്തു തിരികെ നടക്കുമ്പോൾ ആ ബാത്രൂം നമ്മുടെ ഉള്ളിൽ മായാതെ നിൽക്കും. ഒടുവിൽ പുറത്തിറങ്ങി വണ്ടിയിൽ കയറാൻ നേരം സെക്യൂരിറ്റി നൽകുന്ന ചിരി മറ്റൊരു ക്ലൈമാക്സിലും കാണാൻ കഴിയില്ല.

റേറ്റിംഗ് :
മൊട്ട പപ്സ് - 2.5/5 (എരിവു ആയിരുന്നു )
സമൂസ -4/5
മിനറൽ വാട്ടർ -4.5/5
പോപ്കോൺ -കിട്ടിയില്ല

ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ പോയി കണ്ടു അനുഭവിക്ക്.

 

English summary
Mammooty The Great Father Movie Reshmi Nair review
topbanner

More News from this section

Subscribe by Email