Thursday November 15th, 2018 - 12:37:pm
topbanner

മമ്മൂട്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍

suji
 മമ്മൂട്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. പക്ഷെ ഇന്നുവരെ അദ്ദേഹം കേരളക്കരയുടെ മുഖ്യമന്ത്രിയായി അഭിനിയിച്ചിട്ടുണ്ടോ? ഇല്ലേയില്ല. എന്തായാലും ആ കുറവ് തീര്‍ക്കാന്‍ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു മന്ത്രിയായി അഭിനയിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ മറ്റ് തിരക്കുകള്‍ കഴിഞ്ഞ് വര്‍ഷാവസാനം മാത്രമേ ഷൂട്ടിംഗ് ആരംഭിക്കൂ. ചിറകൊടിഞ്ഞ കിനാവുകളാണ് സന്തോഷ് വിശ്വനാഥ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

തമിഴ് ചിത്രമായ മക്കള്‍ ആച്ചിയിലാണ് മമ്മൂട്ടി മുഖ്യനായി വേഷമിട്ടത്. മമ്മൂട്ടി ഈ കഥ ഇഷ്ടപ്പെട്ട് അഭിനയിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങിനെ ആയിരിക്കണം എന്ന ഒരു റോള്‍ മോഡല്‍ ക്യാരക്ടറാണ് കഥാപാത്രം. വിഷ്ണു ഉണ്ണിക്കൃഷ്ണനും, ശ്രീനിവാസനുമാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ള മറ്റ് കഥാപാത്രങ്ങള്‍.

 

Read more topics: Mammootty,Kerala CM
English summary
Mammootty thrilled to play Kerala CM for the first time
topbanner

More News from this section

Subscribe by Email