Thursday February 21st, 2019 - 7:56:pm
topbanner

റസൂല്‍ പൂക്കുട്ടിയെ മമ്മൂട്ടി ലോഞ്ച് ചെയ്യും

suji
റസൂല്‍ പൂക്കുട്ടിയെ മമ്മൂട്ടി ലോഞ്ച് ചെയ്യും

ഓസ്‌കാര്‍ അവാര്‍ഡ് വരെ നേടിയ റസൂല്‍ പൂക്കുട്ടിയെ ഇനി എന്ത് ലോഞ്ച് ചെയ്യാന്‍ എന്ന് സംശയിക്കേണ്ട. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ റസൂലിന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വ്വഹിക്കുന്നത്.

തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറും പങ്കെടുക്കും. പ്രസാദ് പ്രഭാകറാണ് വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ദി സൗണ്ട് സ്റ്റോറിയുടെ സംവിധായകന്‍. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അധ്വാനിക്കുന്ന സൗണ്ട് ഡിസൈനറുടെ കഥയാണ് ചിത്രം പറയുന്നത്.

 

 

Viral News

English summary
Mammootty and Madhur Bhandarkar in the audio launch of Resul Pookuttys The Sound Story
topbanner

More News from this section

Subscribe by Email