topbanner
Tuesday September 26th, 2017 - 2:08:am
topbanner

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

suvitha
മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വർമ്മ, ഹരിനാരായണൻ ബി കെ, എം ആർ ജയഗീത, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ഏമി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ടപ്പ് ടപ്പ്
പാടിയത്: ശ്രേയ ജയദീപ്
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: എം ജയചന്ദ്രൻ

2. ഒരു കാവളം പൈങ്കിളി
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: ഹരിനാരായണൻ ബി കെ
സംഗീതം: എം ജയചന്ദ്രൻ

3. മാതളതേൻ
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: വിനായക് ശശികുമാർ
സംഗീതം: എം ജയചന്ദ്രൻ

4. കിളിവാതിലിൻ ചാരെ നീ
പാടിയത്: ആൻ ഏമി
ഗാനരചന: എം ആർ ജയഗീത
സംഗീതം: എം ജയചന്ദ്രൻ

രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരൻ സ്റ്റാറാ' നിർമിച്ചിരിക്കുന്നത്.

 

English summary
The songs of Mammootty's film 'Pullikaranan Stara' have been released
no relative items
topbanner topbanner

More News from this section

Subscribe by Email