Monday November 19th, 2018 - 6:30:am
topbanner

'ഇങ്കേം ഇങ്കേം....' തെലുങ്ക് ചലച്ചിത്രഗാനത്തിന്റെ മലയാളം വേര്‍ഷന്‍ വൈറലാകുന്നു...

princy
'ഇങ്കേം ഇങ്കേം....' തെലുങ്ക് ചലച്ചിത്രഗാനത്തിന്റെ മലയാളം വേര്‍ഷന്‍ വൈറലാകുന്നു...

തിരുവനന്തപുരം:യൂട്യൂബിലൂടെ മാത്രം 17 കോടി ജനങ്ങള്‍ കേട്ട ''ഇങ്കേം ഇങ്കേം ഇങ്കേം കാവാലേ....'' എന്ന തെലുങ്ക് ചലച്ചിത്രഗാനത്തിന്റെ മലയാളം വേര്‍ഷന്‍ വൈറലാകുന്നു. ''അഞ്ചും കൊഞ്ചും നെഞ്ചം കാതരേ...'' എന്നാരംഭിക്കുന്ന മലയാളഗാനം കഴിഞ്ഞദിവസമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഡബ്ബിംഗ് ഗാനങ്ങളുടെ പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായുള്ള മികച്ച ആലാപനവും രചനയുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം 'ഗീതാഗോവിന്ദം' എന്ന തെലുങ്ക് ചിത്രത്തിലേതാണ്. പിന്നണി ഗായകന്‍ അമല്‍ അന്റണി അഗസ്റ്റിനാണ് മലയാളം വേര്‍ഷനില്‍ പാടി അഭിനയിച്ചത്. ഗാനരചന നിര്‍വ്വഹിച്ചത് രാജേഷ് അത്തിക്കയം.

Read more topics: kerala, song
English summary
The Malayalam version of Telugu cinema song is viral
topbanner

More News from this section

Subscribe by Email