topbanner
Sunday December 17th, 2017 - 11:48:am
topbanner
topbanner

മള്‍ട്ടിപ്‌ളക്സുകളില്‍ ഇത്തവണ റംസാന്‍ റിലീസുകള്‍ ഇല്ല

rajani v
മള്‍ട്ടിപ്‌ളക്സുകളില്‍ ഇത്തവണ റംസാന്‍ റിലീസുകള്‍ ഇല്ല

കേരളത്തിലെ നാല് മള്‍ട്ടിപ്‌ളക്സുകളില്‍ ഇത്തവണ റംസാന്‍ റിലീസുകള്‍ നല്‍കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കളുടെ യോഗത്തില്‍ തീരുമാനമായി. തീയേറ്റര്‍ വിഹിതത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണിത്. ദേശീയ മള്‍ട്ടിപ്‌ളെക്‌സ് ശൃംഖലയുടെ ഭാഗമായ പി വി ആര്‍ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് തുടങ്ങിയ മള്‍ട്ടിപ്‌ളെക്‌സുകളില്‍ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് സംഘടനാ തീരുമാനം.

മേയില്‍ ബാഹുബലി, ഗോദ ഉള്‍പ്പെടെയുള്ള സിനിമകള്‍ മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് പിന്‍വലിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും സമരരംഗത്ത് എത്തിയിരുന്നു. സാധാരണ തിയറ്ററുകളുടെ അതേ അനുപാതത്തില്‍ തിയറ്റര്‍ വിഹിതം മള്‍ട്ടിപ്‌ളെക്‌സില്‍ നിന്നും വേണമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഇത് അംഗീകരിക്കാന്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ തയ്യാറല്ല.

ഫഹദ് ഫാസില്‍ നായകനാകുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും', വിനീത് ശ്രീനിവാസന്റെ 'ഒരു സിനിമാക്കാരന്‍' എന്നിവയാണ് പ്രധാന റംസാന്‍ റിലീസുകള്‍. അതിനിടെ ടൊവിനൊ തോമസ് നായകനായ 'ഗോദ' ചോര്‍ന്നത് പെരുമ്പാവൂരിലെ ഇ.വി.എമ്മില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ തീയേറ്ററിന് ഇനിമുതല്‍ സിനിമകള്‍ നല്‍കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

 

English summary
MULTYPLUS THEATURE RAMZAN NO REALEASE
topbanner topbanner

More News from this section

Subscribe by Email