Monday September 24th, 2018 - 1:39:am
topbanner

ആമിയാകാന്‍ മഞ്ജു പോരെന്ന് സോഷ്യല്‍ മീഡിയ

rajani
ആമിയാകാന്‍ മഞ്ജു പോരെന്ന് സോഷ്യല്‍ മീഡിയ

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്ന കമലിന്റെ സ്വപ്നചിത്രം ആമിയെ കുറിച്ചുള്ള വിവാദം ഇനിയും ഒഴിയുന്നില്ല. ഇപ്പോഴത്തെ പുതിയ ചര്‍ച്ച മഞ്ജുവാര്യര്‍ ചെയ്യാന്‍ പോകുന്ന ആമി എന്ന കഥാപാത്രത്തെ കുറിച്ചാണ്. മഞ്ജു മാധവിക്കുട്ടിയായി വെള്ളിത്തിരയില്‍ എത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി

അഭിപ്രായങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയാകാന്‍ മഞ്ജു പോരെന്നാണ് സോഷ്യയല്‍ മീഡിയയില്‍ മിക്കവരുടെയും അഭിപ്രായം. ആമി എന്ന കഥാപാത്രത്തിനോട് മഞ്ജുവിന് നീതി പുലര്‍ത്താനാവില്ല. മഞ്ജു ഒരു തെറ്റിന് കൂട്ടുനില്‍ക്കുകയാണ്. മാധവിക്കുട്ടിയായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന് മുമ്പ് മഞ്ജു ഇനിയും പഠിക്കാനുണ്ട് എന്നൊക്കെയാണ് അഭിപ്രായങ്ങള്‍ വരുന്നത്.

 

 

English summary
MANJUWARRIER NOT MATCH MADHAVIKUTTY CHARACTER
topbanner

More News from this section

Subscribe by Email