topbanner
Monday October 23rd, 2017 - 6:10:am
topbanner

അനുഷ്‌കയുമായുള്ള പ്രണയം; സത്യം വെളിപ്പെടുത്തി പ്രഭാസ്

sadu prakash
അനുഷ്‌കയുമായുള്ള പ്രണയം; സത്യം വെളിപ്പെടുത്തി പ്രഭാസ്

ഹൈദരാബാദ്: അനുഷ്‌കയും താനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഒടുവില്‍ ബാഹുബലി പ്രഭാസ് പ്രതികരിച്ചു. അനുഷ്‌കയുമായി പ്രണയമില്ലെന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും ബാഹുബലി നായകന്‍ പ്രഭാസ് പറഞ്ഞു. ഇത്തരത്തിലുള്ള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്‌കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുള്ള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്.

ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു പ്രഭാസ് പറഞ്ഞു. അനുഷ്‌കയും പ്രഭാസും തമ്മിലുള്ള കെമിസ്ട്രി ചര്‍ച്ചയായതിന് പിന്നാലെ ഇരുവുരം തമ്മില്‍ പ്രണയത്തിലാണെന്ന് പ്രചരണം നിലനിന്നിരിന്നു. റാണാ ദഗുപതിയെക്കാള്‍ പ്രഭാസാണ് സെക്സിയെന്ന് അനുഷ്‌ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി.

പെട്ടെന്ന് വിവാഹം കഴിക്കാനുള്ള പദ്ധതി തനിക്കില്ലെന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. തത്കാലം വിവാഹം കഴിക്കുന്നില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. ഇത്രയും ആരാധികമാര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

English summary
Love with Anushka Prabhas revealed the truth
topbanner topbanner

More News from this section

Subscribe by Email