Saturday November 17th, 2018 - 9:15:pm
topbanner

തന്റെ മികച്ച വാലന്റൈന്‍ ദിനത്തെപ്പറ്റി സണ്ണി ലിയോണ്‍

NewsDesk
തന്റെ മികച്ച വാലന്റൈന്‍ ദിനത്തെപ്പറ്റി സണ്ണി ലിയോണ്‍

ബോളിവുഡിലെ ഹോട്ട് ഗേളും ഇന്ത്യന്‍ യുവാക്കളുടെ ഹരവുമായ സണ്ണി ലിയോണും പ്രണയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ്. അതിനിടെയിലും തന്റെ മികച്ച വാലന്റൈന്‍ ദിനത്തെപ്പറ്റി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഓര്‍ത്തെടുക്കുയാണ്.

ഇരുവരും തമ്മില്‍ പരിചയപ്പെട്ടതിനുശേഷം ഡാനിയേല്‍ വെബറാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. പിന്നീട് ഡേറ്റിംഗിനായി സണ്ണി ലിയോണിനെ ഡാനിയേല്‍ ക്ഷണിക്കുകയും ചെയ്തു. അപ്പോഴും ഇതൊക്കെ ഡാനിയേലിന്റെ ഒരു തമാശയായി മാത്രമാണ് സണ്ണി ലിയോണ്‍ കണ്ടത്. ഇരുവരും തമ്മില്‍ കാണാമെന്നു പറഞ്ഞ സ്ഥലത്ത് ഡാനിയേല്‍ കാത്തു നില്‍ക്കുകയും അവിടെയെത്താതിരുന്ന സണ്ണി ലിയോണിന് താമസിക്കുന്ന ഹോട്ടല്‍ റൂമിലേക്ക് ഒരു കൂട്ടം റോസാപ്പൂക്കള്‍ അയച്ചുകൊടുക്കയും ചെയ്തു.

ആ റോസാപ്പൂക്കള്‍ക്ക് ഡാനിയേലിന്റെ പ്രണയത്തിന്റെ സുഗന്ധം ഉണ്ടായിരുന്നെന്നാണ് സണ്ണി ലിയോണ്‍ ഓര്‍ത്തെടുക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയദിനത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ സണ്ണി ലിയോണും ഡാനിയേല്‍ വെബറും പങ്കുവെച്ചത്.

Read more topics: Sunny Leone, valentine's day,
English summary
Love at first sight? Sunny Leone and husband Daniel Weber laugh it off
no relative items
topbanner

More News from this section

Subscribe by Email