Wednesday November 14th, 2018 - 8:51:am
topbanner

ആദ്യ ദിന കലക്ഷന്‍; ലോഹം തന്നെ ചാര്‍ലിയെക്കാള്‍ മുന്നിലെന്ന് അണിയറ പ്രവര്‍ത്തകര്‍

NewsDesk
ആദ്യ ദിന കലക്ഷന്‍; ലോഹം തന്നെ ചാര്‍ലിയെക്കാള്‍ മുന്നിലെന്ന് അണിയറ പ്രവര്‍ത്തകര്‍

കേരളത്തില്‍ ആദ്യ ദിന കലക്ഷനില്‍ മോഹന്‍ലാലിന്റെ ലോഹമാണോ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയാണോ മുന്നിലെന്ന തര്‍ക്കം കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാല്‍ ആരാധകരും ദുല്‍ഖര്‍ ഫാന്‍സും തിയറ്റര്‍ ലിസ്റ്റും ഷോകളുടെ എണ്ണവുമെല്ലാമായി പരസ്പരം പോരടിക്കുന്ന കാഴ്ചയ്ക്ക് പുതിയ വാര്‍ത്തയോടെ ഏതാണ്ട് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. എന്താണ് ആ പുതിയ വാര്‍ത്ത എന്നറിയേണ്ടേ? ആദ്യ ദിനത്തില്‍ ചാര്‍ലിയെക്കാള്‍ പണം വാരിയത് ലോഹമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുന്നു.
 
ഇക്കഴിഞ്ഞ ഓണക്കാലത്ത് റിലീസ് ചെയ്ത ലോഹത്തിന് ആദ്യ ദിനം 2.14 കോടി രൂപ കലക്ഷന്‍ കിട്ടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞയാഴ്ച ക്രിസ്മസ് റിലീസായെത്തിയ ചാര്‍ലി 2.18 കോടി ആദ്യ ദിനം കലക്ട് ചെയ്തു എന്ന വാര്‍ത്ത വന്നതോടെ മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ച ചിത്രം ചാര്‍ലിയാണെന്ന് ആരാധകരും മറ്റുള്ളവരും ഉറപ്പിക്കുകയായിരുന്നു.
 
എന്നാല്‍ ലോഹത്തിന് ആദ്യ ദിനം കിട്ടിയ കലക്ഷന്‍ 2.54 കോടി രൂപയാണെന്നാണ് വിതരണക്കാരായ മാക്‌സ് ലാബ് പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ലോഹത്തിന്റെ നിര്‍മ്മാതാവായ മോഹന്‍ലാലിന്റെ തന്നെ ആശിര്‍വാദ് സിനിമാസിന്റെ വിതരണക്കമ്പനിയാണ് മാക്‌സ് ലാബ്. വിതരണക്കാര്‍ക്ക് മാത്രമാണ് കലക്ഷനെപ്പറ്റി ഏറ്റവും ശരിയായ വിവരങ്ങള്‍ ലഭിക്കുക.
 
അതേസമയം ആദ്യദിനം രണ്ടു കോടിക്കു മേല്‍ ഒരു യുവനടന്റെ സിനിമ കലക്ട് ചെയ്യുക എന്നത് മലയാളത്തില്‍ ആദ്യമായി സംഭവിച്ച കാര്യമാണ്. മോഹന്‍ലാലിനു മാത്രമാണ് ഇതിനുമുമ്പ് ആദ്യ ദിനം 2 കോടിക്കുമേല്‍ കലക്ട് ചെയ്യുന്ന ചിത്രത്തില്‍ നായകനാകാന്‍ സാധിച്ചിരുന്നത്. 2011ല്‍ പുറത്തിറങ്ങിയ കാസനോവ ആദ്യ ദിനത്തില്‍ 2 കോടി രൂപ കലക്ട് ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ദുല്‍ഖര്‍ ഫാന്‍സ് നിരാശരാവേണ്ടതില്ലെന്ന് ചുരുക്കം.

English summary
Loham is ahead than Charlie in first day collection
topbanner

More News from this section

Subscribe by Email