Wednesday September 19th, 2018 - 10:44:am
topbanner
Breaking News

എന്ന് നിന്റെ മൊയ്തീന് ശേഷം മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി ലെന രാമലീലയിൽ എത്തുന്നു

suvitha
എന്ന് നിന്റെ മൊയ്തീന് ശേഷം മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി ലെന രാമലീലയിൽ എത്തുന്നു

വിവാദങ്ങൾക്കിടയിലും രാമലീല പ്രദർശനത്തിനൊരുങ്ങുമ്പോൾ ഏറെ ആത്മ വിശ്വാസവുമായാണ് ലെന പുതിയ ചിത്രത്തെ കാണുന്നത്. കാരണം മറ്റൊന്നുമല്ല. ഒരു മാധ്യമ പ്രവർത്തകയായാണ് ലെന ചിത്രത്തിൽ എത്തുന്നത് എന്നത് തന്നെയാണ് കാരണം. ഓള്‍ഗാ ജോണ്‍ എന്ന ന്യൂസ് റീഡറായാണ് ചിത്രത്തിൽ. വാര്‍ത്താ വായനക്കാരിയായ ഓള്‍ഗാ ജോണ്‍ ചാനല്‍ ഉടമ കൂടിയാണ്.

നേരത്തെ താന്‍ ചെയ്ത പല കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് രാമലീലയിലെ ഓള്‍ഗയുടേതെന്ന് ലെന പറയുന്നു. അതീവശ്രദ്ധയോടെയാണ് വാര്‍ത്ത വായിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. അതേസമയം വാര്‍ത്തവായന എളുപ്പമാക്കാന്‍ ടെലീപ്രോംറ്ററുടെ സഹായം തേടിയിട്ടില്ലെന്നും ലെന പറഞ്ഞു.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ശേഷം ലെനയുടെ വളരെ കരുത്തുറ്റൊരു കഥാപാത്രം കൂടിയാണിത്. ചിത്രീകരണ സമയത്ത് ഏറിയ പങ്കും ന്യൂസ് റൂമില്‍ തന്നെ ചിലവഴിച്ചിരുന്നു. രാമലീലക്കു പുറമെ പൃഥിരാജ് നായകനാകുന്ന ആദം ജുവാന്‍ എന്ന ചിത്രത്തിലും ലെന അഭിനയിക്കുന്നുണ്ട്.

English summary
after ennu ninte moytheen Lena comes to Ramlila with another strong character
topbanner

More News from this section

Subscribe by Email