Thursday November 15th, 2018 - 1:51:am
topbanner

ലീല യുടെ വാജ്യപ്രിന്റ് ഇന്റര്‍നെറ്റില്‍ ; നിയമനടപടിക്കൊരുങ്ങി രഞ്ജിത്ത്

NewsDesk
ലീല യുടെ വാജ്യപ്രിന്റ് ഇന്റര്‍നെറ്റില്‍ ; നിയമനടപടിക്കൊരുങ്ങി രഞ്ജിത്ത്

സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ ബിജുമേനോന്‍ ചിത്രം ലീലയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നു. 13,000 ല്‍ അധികം പേര്‍ ഇതുവരെ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപ്രിന്റ് കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വെബ്‌സൈറ്റുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലുമാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ആരാണ് വ്യാജസിനിമ പ്രചരിപ്പിക്കുന്നതെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.

അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്. ഇതുവഴിയാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള ചില പ്രശ്‌നങ്ങള്‍ മൂലം തീയറ്ററുകള്‍ ലഭിക്കാതിരുന്നതാണ് ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരാണ് നായിക. ചിത്രത്തില്‍ കുട്ടിയപ്പനെന്ന കഥാപാത്രമായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നു. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല.

അജയ് കൃഷ്ണന്റെ മരണം; വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിക്ക് കല്യാണം

English summary
Director Ranjith about Leela movie piracy Leela' is beiang shared in couple of Facebook pages and sites. We strongly condemn this act.
topbanner

More News from this section

Subscribe by Email