Sunday December 16th, 2018 - 6:29:pm
topbanner

'കുട്ടൻപിള്ളയുടെ ശിവരാത്രി' : ഓഡിയോ ലോഞ്ച് ഫഹദ് ഫാസിൽ നിർവഹിച്ചു

fasila
'കുട്ടൻപിള്ളയുടെ ശിവരാത്രി' : ഓഡിയോ ലോഞ്ച് ഫഹദ് ഫാസിൽ നിർവഹിച്ചു

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട് ചിത്രം 'കുട്ടൻപിള്ളയുടെ ശിവരാത്രി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ഫഹദ് ഫാസിൽ ആണ് ഗാനങ്ങൾ ലോഞ്ച് ചെയ്തത്. ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ഗോപി സുന്ദർ, ഇന്ദ്രജിത് സുകുമാരൻ, റിമ കല്ലിങ്കൽ, രമേശ് പിഷാരടി, വിജയ് യേശുദാസ്, ജോബ് കുരിയൻ, ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

പിന്നണി ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധാനത്തിൽ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സയനോരയാണ്. "ചക്ക പാട്ട്" എന്ന ഗാനവും റിലീസ് ചെയ്തു. സന്നിധാനന്ദനും ആർ ജെ നിമ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അൻവർ അലി വരികൾ രചിച്ചിരിക്കുന്നു. ഗാനം യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് തരംഗമായി ഒരു ദിവസത്തിനുള്ളിൽ 1,30,000 വ്യൂസുകൾ നേടി. ജീൻ മാർക്കോസ് കഥയെഴുതി സംവിധാനം നിർവഹിച്ച 'കുട്ടൻപിള്ളയുടെ ശിവരാത്രി'യിൽ മിഥുൻ രമേശ്, ബിജു സോപാനം, ശ്രിന്ദാ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ്‌ലറ്റ് ജോസഫാണ്. ഫാസിൽ നാസർ ഛായാഗ്രഹണവും ഷിബിഷ് കെ ചന്ദ്രൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ആലങ്ങാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

 

English summary
'Kuttanpillayude Sivarathri' : The audio launch was done by Fahad Fazil
topbanner

More News from this section

Subscribe by Email