Tuesday September 25th, 2018 - 10:47:am
topbanner

യൂട്യൂബിൽ തരംഗമായി 'കൂടെ'യിലെ പ്രണയഗാനം; ഒരു ദിവസത്തിനുള്ളിൽ 4 ലക്ഷത്തിലധികം വ്യൂസ്

fasila
യൂട്യൂബിൽ തരംഗമായി 'കൂടെ'യിലെ പ്രണയഗാനം; ഒരു ദിവസത്തിനുള്ളിൽ 4 ലക്ഷത്തിലധികം വ്യൂസ്

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കൂടെ'യിലെ പ്രണയഗാനം "വാനവില്ലേ" ചൊവ്വാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്തു. എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. പൃഥ്വിരാജ് സുകുമാരനും പാർവതിയും അഭിനയിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ യൂട്യൂബില്‍ തരംഗമായി മാറി. നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച 'കൂടെ'യിൽ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ജൂലൈ 14ന് തീയേറ്ററുകളിൽ എത്തുന്ന 'കൂടെ' ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമിച്ചിരി ക്കുന്നത്.

Read more topics: Kochi, Muzik247, Koode, film, song
English summary
Koode's romantic track trends on youyube; collects more than 4 lakh views in a day
topbanner

More News from this section

Subscribe by Email