topbanner
Saturday September 23rd, 2017 - 6:07:pm
topbanner

നിര്‍മാതാക്കളുടെ സമരം തുടരുന്നു; രണ്ടു നിര്‍മാണ കമ്പനികളെ പുറത്താക്കി

NewsDesk
നിര്‍മാതാക്കളുടെ സമരം തുടരുന്നു; രണ്ടു നിര്‍മാണ കമ്പനികളെ പുറത്താക്കി

കൊച്ചി: സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ കമ്പനിയെയും ഗ്ലോബല്‍ മീഡിയയെും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയതായി പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അറിയിച്ചു. ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ, വര്‍ധിപ്പിച്ച കൂലിനല്‍കി ചിത്രീകരണം ആരംഭിച്ച രണ്്ടു നിര്‍മാണ കമ്പനികളെ പുറത്താക്കിയത്.

വേതന വര്‍ധനവിനെച്ചൊല്ലിയുളള തര്‍ക്കം പരിഹരിക്കാതെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു പുറത്താക്കല്‍. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുളളതാണ് ക്യാപിറ്റോള്‍ സിനിമ കമ്പനി.

ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ ഏഴായിരം കണ്ടി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും ബാഹുബലി എന്ന സിനിമയുടെ വിതരണക്കാരുമാണ് ഗ്ലോബല്‍ മീഡിയ. 33 ശതമാനം വേതന വര്‍ധന വേണമെന്നാണ് ഫെഫ്കയുടെ ആവശ്യം. വേതനവര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതിനു മുമ്പായി ഫെഫ്കയുടെ നേതൃത്വത്തില്‍ ഏതാനും സിനിമാ നിര്‍മാതാക്കളില്‍ നിന്നും അധിക തുക ഈടാക്കിയിരുന്നു. ഈ തുക തിരിച്ചു നല്‍കാതെ ഫെഫ്കയുമായി യാതൊരു വിധത്തിലുളള സഹകരണവും പാടില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി തീരൂമാനിച്ചിരിക്കുന്നത്.

English summary
Kerala Film Producers’ Association (KFPA) to stop production work on all ongoing projects from New Year’s Day, following the decision of the Film Employees Federation of Kerala (FEFKA) to effect a 30 per cent hike in their wages
topbanner topbanner

More News from this section

Subscribe by Email