Monday November 19th, 2018 - 2:53:pm
topbanner

കായംകുളം കൊച്ചുണ്ണി ചരിത്രത്തിലേക്ക് ; പത്ത് ദിവസത്തിനുള്ളില്‍ നേടിയത് 55 കോടി

bincy
കായംകുളം കൊച്ചുണ്ണി ചരിത്രത്തിലേക്ക് ; പത്ത് ദിവസത്തിനുള്ളില്‍ നേടിയത് 55 കോടി

വളരെവേഗത്തില്‍ അന്‍പത് കോടി കടക്കുന്ന മലയാള ചിത്രമായി കായംകുളം കൊച്ചുണ്ണി ചരിത്രത്തിലേക്ക്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നേടിയത് 55 കോടി രൂപയാണ്. ആഗോളകലക്ഷന്‍ റിപ്പോര്‍ട്ടാണിത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

364 തിയേറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയില്‍ ഇത് റെക്കോഡ് ആയിരുന്നു. കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. ഇവിടെ 48 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഒരു തിയേറ്ററില്‍ തന്നെ രണ്ടും മൂന്നും സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 13, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമായി തിയറ്ററുകള്‍.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

English summary
Kayamkulam Kochunni To history 55 crore in 10 days
topbanner

More News from this section

Subscribe by Email