Monday September 24th, 2018 - 11:18:pm
topbanner

കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ; പന്തളം സ്വദേശി പൊലീസ് പിടിയില്‍

Dil
കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ; പന്തളം സ്വദേശി പൊലീസ് പിടിയില്‍

നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചയാള്‍ പിടിയില്‍.പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയില്‍ അറസ്റിലായത്.

തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൌണ്ട് പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ കാവ്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് പുറമേ അപകീര്‍ത്തികരമായ പോസ്റുകളും അശ്ളീലചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാല് വര്‍ഷമായി ഇയാള്‍ കാവ്യയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജ് ഉപയോഗിക്കുകയായിരുന്നു.

ശാലു മേനോന്‍ വിവാഹിതയാകുന്നു വരന്‍ വാക്കനാട് സ്വദേശി

അമലാ പോള്‍-വിജയ് വിവാഹമോചനം: നിയമനടപടിക്കൊരുങ്ങി വിജയുടെ പിതാവ്

സിനിമ കുറഞ്ഞതോടെ കാവ്യയും കുടുംബവും രഹസ്യമായി കണ്ണൂരിലേക്ക് താമസം മാറി

English summary
the person who create fake facebook page of kavya madhavan was under arrest
topbanner

More News from this section

Subscribe by Email