Tuesday June 19th, 2018 - 12:29:pm
topbanner
Breaking News

കട്ടപ്പയുടെ മെഴുക് പ്രതിമ ലണ്ടനില്‍ ഒരുങ്ങുന്നു

suji
കട്ടപ്പയുടെ മെഴുക് പ്രതിമ ലണ്ടനില്‍ ഒരുങ്ങുന്നു

പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി. ചിത്രത്തില്‍ ബാഹുബലിയ്‌ക്കൊപ്പം ആരാധകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് കട്ടപ്പ.

തമിഴ് നടന്‍ സത്യരാജ് ആയിരുന്നു കട്ടപ്പയായി വേഷമിട്ടത്. നായകനും വില്ലനുമൊപ്പമുള്ള ഗംഭീര പ്രകടനം കട്ടപ്പയ്ക്ക് നേടികൊടുത്തത് നിരവധി ആരാധകരെയാണ്. മറ്റൊരു റെക്കോര്‍ഡ് കൂടി കട്ടപ്പയെ തേടി എത്തിയിരിക്കുകയാണ്.

ബാഹുബലിയ്ക്ക് പിന്നാലെ കട്ടപ്പയും ലണ്ടന്‍ മ്യൂസിയത്തില്‍ ഇടം തേടുകയാണ്. കട്ടപ്പയുടെ മെഴുക് പ്രതിമ മാഡം തുഡാഡ്‌സില്‍ ഉടന്‍ പണിത് ഉയരും. ആദ്യമായാണ് ഒരു തമിഴ് താരത്തെ തേടി ഈ അംഗീകാരമെത്തുന്നത്.

പൃഥ്വിരാജ് നായകനാകുന്ന കാളിയനില്‍ സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് .

English summary
Kattappa to get statue at London Wax Museum

More News from this section

Subscribe by Email