Tuesday November 13th, 2018 - 4:33:am
topbanner

കങ്കണ റണാവത്തിന് ഷൂട്ടിങ്ങിനിടെ വെട്ടേറ്റു

rajani v
കങ്കണ റണാവത്തിന് ഷൂട്ടിങ്ങിനിടെ വെട്ടേറ്റു

മുംബൈ: കങ്കണ റണാവത്തിന് മണികര്‍ണിക; ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ താരത്തിന്റെ മുഖത്ത് വെട്ടേറ്റു. പുരികത്തിന് നടുക്കായി വാള്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച നടിയുടെ മുറിവ് സ്റ്റിച്ച് ചെയ്ത് വീണ്ടും ലൊക്കേഷനില്‍ മടങ്ങിയെത്തി. ഭാഗ്യം കൊണ്ടാണ് കണ്ണില്‍ കൊള്ളാതിരുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ താന്‍ വളരെ ത്രില്ലിലാണെന്നാണ് കങ്കണ പറയുന്നത്. ഒരു യോദ്ധാവിന്റെ മുറിവ് തന്റെ മുഖത്തിനും കിട്ടിയല്ലോയെന്നാണ് കങ്കണയുടെ അഭിപ്രായം. ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവാകുമ്പോള്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ അടയാളം നല്ലതാണെന്നും കങ്കണ പറഞ്ഞു.

 

 

English summary
Kangana Ranaut injury on the sets of Manikarnika The Queen of Jhansi
topbanner

More News from this section

Subscribe by Email