Friday February 22nd, 2019 - 4:32:pm
topbanner

ഹീല്‍ കൂടിയ ചെരിപ്പ് ; തെന്നി നിലത്തേക്ക് പോയി കാജോള്‍

suji
ഹീല്‍ കൂടിയ ചെരിപ്പ് ; തെന്നി നിലത്തേക്ക് പോയി കാജോള്‍

ഗ്ലാമര്‍ വസ്ത്രങ്ങള്‍ നടിമാര്‍ക്ക് ചിലപ്പോള്‍ പണിയാകാറുണ്ട്. ചില പ്രധാന ചടങ്ങുകളിലും അവാര്‍ഡ് ദാന ചടങ്ങിലും അണിയുന്ന നീളമേറിയ വസ്ത്രങ്ങള്‍ ഒരു ശല്യമായി തീരുന്ന കാഴ്ചയും കാണാറുണ്ട് . ഇപ്പോഴിതാ നടി കാജോളിന് പണിയായത് ഹീല്‍ കൂടിയ ചെരുപ്പാണ്.

കട ഉത്ഘാടനത്തിനായി മുംബൈ മാളില്‍ എത്തിയതായിരുന്നു നടി. വലിയ ഹീലുള്ള ചെരുപ്പ് ധരിച്ചാണ് താരം ചടങ്ങിനെത്തിയത്.

മാളിന്റെ മൂന്നാം നിലയിലേക്ക് നീങ്ങവെ നടി തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ താങ്ങിയതിനാല്‍ വലിയ അപകടം സംഭവിച്ചില്ല .
സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ കാജോളിന് വലിയ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. തിരക്കേറിയ ഷെഡ്യൂളുകളിലാണ് താരമിപ്പോള്‍ .

Viral News

Read more topics: Kajol, fall, mall
English summary
Kajols embrassing moment falling
topbanner

More News from this section

Subscribe by Email