Monday February 18th, 2019 - 2:17:pm
topbanner

സംഗീത പരിപാടിക്കിടെ മുറിയിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടു; സംഗീത സംവിധായകന്‍ കൈലാഷ് ഖേറിനെതിരെ പരാതിയുമായി ഗായിക രംഗത്ത്

JB
സംഗീത പരിപാടിക്കിടെ മുറിയിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടു; സംഗീത സംവിധായകന്‍ കൈലാഷ് ഖേറിനെതിരെ  പരാതിയുമായി ഗായിക രംഗത്ത്

മുംബൈ: സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയുന്ന മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങി ബോളിവുഡ് സംഗീത സംവിധായകന്‍ കൈലാഷ് ഖേറും. കൈലാഷിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ഗായിക സോന മൊഹാപാത്രയാണ് രംഗത്തെത്തിയിരിക്കുന്നത്.

കോഫി ഷോപ്പില്‍ വെച്ച് സംഗീത പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ചിരിക്കവെയാണ് കൈലാഷ് അപമര്യാദയായി സ്പര്‍ശിച്ചതെന്നാണ് സോന പറയുന്നത്. അവിടെയാണ് തുടങ്ങിയതെന്ന് സോന ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ധാക്കയിലെ സംഗീത പരിപാടിക്കിടെ മുറിയിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് തവണ ഫോണ്‍ ചെയ്‌തെന്നും സോന പറയുന്നു. ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ സംഘാടകരെ വിളിച്ച് ഈ ആവശ്യം ആവര്‍ത്തിക്കുകയായിരുന്നുവെന്നും സോന പറയുന്നു.

 

 

Viral News

English summary
Kailash Kher against sexual allegation
topbanner

More News from this section

Subscribe by Email