Thursday November 15th, 2018 - 8:05:am
topbanner

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നിവിൻപോളി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... വെളിപ്പെടുത്തലുമായി സംവിധായകൻ

rajani v
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നിവിൻപോളി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... വെളിപ്പെടുത്തലുമായി സംവിധായകൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നിവിൻപോളി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്.ഷൂട്ടിംഗിനിടെ കാളവണ്ടി നിവിൻ പോളിയുടെ പുറത്തേക്ക് മറിഞ്ഞ് വലിയൊരു അപകടമുണ്ടായെന്നും തലനാരിഴയ്ക്കാണ് നിവിൻ രക്ഷപ്പെട്ടത്. അതിന് മുമ്പ് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നിവിന്റെ കൈക്ക് പരുക്കേറ്റെന്നും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.

ശ്രീലങ്കയിലെ ഒരു തടാകത്തിലും മാംഗളൂരുവിലെ കടാപ്പ കാട്ടിലും ഷൂട്ടിംഗിനിടെ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.ശ്രീലങ്കയിലെ തടാകം ആദ്യ കാഴ്ചയിൽ തന്നെ എല്ലാവർക്കും ഇഷ്ടമായി. അത്രയ്ക്ക് മനോഹരമായിരുന്നു തടാകം. അതുകൊണ്ട് തടാകം ലൊക്കേഷനാക്കാൻ തീരുമാനിച്ചു. അപ്പോഴാണ് തടാകത്തിൽ 300 ഓളം മുതലകളുണ്ടെന്ന് പ്രദേശത്തെ ചിലർ പറഞ്ഞത്. എന്നാൽ ലൊക്കേഷൻ ഒഴിവാക്കാൻ കഴിയാത്തതിനാൽ മുതലകളെ ഓടിക്കാനായി അണിയറ പ്രവർത്തകരിൽ ചിലർ വെള്ളത്തിലിറങ്ങി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു .

എന്നിട്ടാണ് ഷൂട്ടിംഗ് ആരംഭിച്ചതെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.അതേസമയം കടാപ്പ കാടുകളിൽ ഉഗ്രവിഷമുള്ള പാമ്പുകളുടെ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.40 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാലും എത്തുന്നുണ്ട്.

 

 

Read more topics: KAYAMKULAM, KOCHUNNI, SHOOTING
English summary
KAYAMKULAM KOCHUNNI SHOOTING
topbanner

More News from this section

Subscribe by Email