topbanner
Monday December 11th, 2017 - 7:47:am
topbanner
topbanner

വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ടെന്ന് കാവ്യ

rajani v
വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ടെന്ന് കാവ്യ

ഗോസിപ്പ് കോളങ്ങളില്‍ കാവ്യയും ദിലീപും നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇനി തങ്ങളെ വച്ച് ഗോസിപ്പ് കോളം നിറയ്ക്കണ്ടെന്ന് കാവ്യ. വിവാഹ വാര്‍ഷിക ദിവസം ആശംസ അറിയിച്ച് വിളിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കാവ്യയുടെ കിടിലന്‍ മറുപടി.

ഇക്കഴിഞ്ഞ ശനിയാഴ്ച, (നവംബര്‍ 25) നായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹ വാര്‍ഷികം. ആരാധകരെ ഞെട്ടിച്ച ആ വിവാഹം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കാവ്യയും ദിലീപും നേരിട്ടത് അഗ്നി പരീക്ഷകള്‍.
വിവാഹ വാര്‍ഷിക ദിവസം കാവ്യയെ തേടിയെത്തിയ ഫോണ്‍ കോളുകള്‍ക്ക് കണക്കില്ല. ആശംസകളറിയിച്ചവരോടൊക്കെ നന്ദി അറിയിച്ച് കാവ്യ സന്തോഷം പങ്കുവച്ചു. അക്കൂട്ടത്തില്‍ ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ചില ചാനലുകാര്‍ക്ക് വിവാഹ വാര്‍ഷിക ദിവസം കാവ്യയുടെ എന്തെങ്കിലും കമന്റുകള്‍ വേണം. ക്യാമറയ്ക്ക് മുന്നില്‍ ബുദ്ധിമുട്ടാണെങ്കില്‍ ഫോണിലെങ്കിലും മതിയെന്നായി ചിലര്‍. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു.

നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും.

വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല- കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഒന്നും പറയാനാകാതെ ഫോണ്‍ വച്ചു.

Read more topics: KAVYA RESPOND, MEDIA, WEDDING DAY
English summary
KAVYA RESPOND MEDIA WEDDING DAY
topbanner topbanner

More News from this section

Subscribe by Email