topbanner
Tuesday December 19th, 2017 - 2:04:am
topbanner
topbanner

'ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ്

NewsDesk
'ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ്

കൊച്ചി: ​ദുൽഖർ സൽമാൻ നായകനാവുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ  ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ റിലീസ് ചെയ്ത ഗാനങ്ങൾ വെറും 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി. 

സത്യൻ അന്തിക്കാട് സംവിധാനം നിർവഹിക്കുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്‌. ദുൽഖർ സൽമാനെ കൂടാതെ മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, ഇന്നസെന്റ്, മുത്തുമണി, ഇർഷാദ്, ജേക്കബ് ഗ്രിഗറി, ഇന്ദു തമ്പി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം കെ. രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Full Moon Cinema (ഫുൾ മൂൺ സിനിമ)യുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച 'ജോമോന്റെ സുവിശേഷങ്ങൾ' ഡിസംബർ 16ന് തീയേറ്ററുകളിലെത്തും.

English summary
Jukebox Of Jomonte Suviseshangal
topbanner topbanner

More News from this section

Subscribe by Email