Friday April 26th, 2019 - 1:32:pm
topbanner
topbanner

ദേശീയ ഗാനം എവിടെ കേട്ടാലും ഞാൻ ആദരിക്കും: ജോയ് മാത്യു

NewsDesk
ദേശീയ ഗാനം എവിടെ കേട്ടാലും ഞാൻ ആദരിക്കും: ജോയ് മാത്യു

തിരുവനന്തപുരം: ദേശീയഗാനം എവിടെ കേട്ടാലും ഞാൻ ആദരിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഐ.എഫ്.എഫ്.കെ യിൽ ഗോഡ്‌സെ സിനിമയുടെ പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തീയറ്ററുകളിൽ സിനിമയ്ക്ക് മുൻപ് ദേശീയഗാനം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി വിധിയാണ് അത് മാനിക്കുകയോ മാനിക്കാതിരിക്കുകയോ ചെയ്യാം, ദേശീയഗാനം ചൊല്ലുമ്പോൾ കാൽമുട്ട് വേദനയുള്ളവർ എഴുനേൽക്കണമെന്നില്ല അതേസമയം മറ്റുചിലർ എഴുനേൽക്കുന്നുണ്ടാവാം.

എന്നാൽ തീയറ്ററിലല്ല മറ്റ് എവിടെ ദേശിയ ഗാനം കേട്ടാലും ഞാൻ ആദരിക്കും അത് ദേശീയത അടിച്ചേൽപ്പിക്കുന്നത് കൊണ്ടല്ല ദേശീയത എന്നത് അടിച്ചേൽപ്പിക്കുന്ന ഒന്നാകരുത് ഒട്ടനവധി സ്വാതന്ത്ര്യ സമരസേനാനികളുടെ രക്തത്തിന്റെ വില അതിലുണ്ട് അക്കാരണത്തിലാണ് ദേശീയഗാനത്തെ ഞാൻ ആദരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

English summary
Joy Mathew about national anthem
topbanner

More News from this section

Subscribe by Email