Wednesday November 14th, 2018 - 12:23:am
topbanner

ആദി പൊരിച്ചു; ജീത്തുവിന് ഇനി ബോളിവുഡ് അങ്കം അതും ഇമ്രാന്‍ ഹാഷ്മിക്കൊപ്പം

suji
ആദി പൊരിച്ചു; ജീത്തുവിന് ഇനി ബോളിവുഡ് അങ്കം അതും ഇമ്രാന്‍ ഹാഷ്മിക്കൊപ്പം

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകനെ ലോഞ്ച് ചെയ്യുന്ന ഒരു സിനിമ. ഏതൊരു സംവിധായകനും അതത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പിതാവിന്റെ അഭിനയമികവുമായുള്ള താരതമ്യങ്ങള്‍ താരപുത്രന്റെ അളവുകോലായി മാറുമ്പോള്‍ അതില്‍ വിജയം കണ്ടെത്തുകയെന്നത് സംവിധായകന്റെ മികവ് കൂടിയാണ്.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം തീയേറ്ററുകളില്‍ വിജയം നേടിയതോടെ സംവിധായകന്‍ ജീത്തു ജോസഫ് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇക്കുറി ബോളിവുഡിലാണ് ജീത്തു അരങ്ങേറ്റം കുറിയ്ക്കുന്നത്. തന്റെ പ്രഥമ ഹിന്ദി ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും, റിഷി കപൂറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നതെന്ന് ജീത്തു വ്യക്തമാക്കി.

ജീത്തുവിന്റെ വിജയചിത്രങ്ങളായ മൈ ബോസും, ദൃശ്യവുമൊക്കെ റീമേക്കായി സൗത്ത് ഇന്ത്യയിലെ വിവിധ ഭാഷകളും കടന്ന് ബോളിവുഡ് വരെ എത്തിയെങ്കിലും ഇതിന്റെ സംവിധാന രംഗത്ത് മറ്റ് ആളുകളായിരുന്നു. ഇതിന് ശേഷമാണ് ജീത്തുവിന്റെ ആദ്യ ഹിന്ദി സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു ചിത്രവും പരിഗണനയിലാണ്.

 

Read more topics: Jeethu Joseph, Emraan Hashmi
English summary
Jeethu Joseph’s next is with Emraan Hashmi
topbanner

More News from this section

Subscribe by Email