Tuesday June 18th, 2019 - 2:32:pm
topbanner
topbanner

കിളിപോയ ആ 'ഇടി'...... [റിവ്യൂ]

NewsDesk
കിളിപോയ ആ 'ഇടി'...... [റിവ്യൂ]

നിരൂപണം: മുബ് നാസ് കൊടുവള്ളി)

'ഇടി' ഈ വാക്കിന് പല അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയും. മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് 'ഇടി' എന്ന് വിളിക്കാറുണ്ട്, ആളുകള്‍ വാഗ്വാദത്തിലേര്‍പ്പെടുമ്പോള്‍ ക്ഷമ നശിച്ച് പരസ്പരം പെരുമാറാറുണ്ട് അതിനും 'ഇടിയെന്നാണ്' പറയുന്നത്. അശുഭകരമായ വാര്‍ത്തകളോ വിവരങ്ങളോ കേള്‍ക്കുമ്പോഴും അസുഖകരമായ കാഴ്ചകള്‍ കാണുമ്പോഴും ഉണ്ടാകുന്ന മാനസിക ആഘാതത്തിന് ആ വാര്‍ത്ത ഒരു 'ഇടിയായി' പോയെന്ന് പറയാറുണ്ട്. പറഞ്ഞ് വരുന്നത് 'ഇടി' എന്ന വാക്കിനെ പോസിറ്റീവായും നെഗറ്റീവായും നമുക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയും. ഇര്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (IDI) ഈ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് സംവിധായകന്‍ ചിത്രത്തിന് 'ഇടി' എന്ന പേരിട്ടത്.

ഈ 'ഇടി' ജനങ്ങള്‍ക്ക് ആഘാതമാണോ ആനന്ദമാണോ ആക്രോശമാണോ എന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതേണ്ടതാണ്. ഞാന്‍ ''ഇടി'' എന്ന ചിത്രം കണ്ട് കിളി പോയ ഒരാളാണ്. പോയ കിളി ഇനി എന്ന് വരുമെന്ന് പോലും അറിയാതെ ഇപ്പോഴും ഞാന്‍ കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ് . ട്രെയിലറിലെ പുതുമയായിരുന്നു 'ഇടി' കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. പോരാത്തതിന് ജയസൂര്യയുടെ മാസ്സ് പെര്‍ഫോമന്‍സും എന്നെ തിയേറ്ററിലേക്ക് വലിച്ചു കൊണ്ട് പോയി.Jayasurya IDI movie review

വൈറ്റ് പോയന്റ്‌സ്:-

ജയസൂര്യ എന്ന നടനെ പല വേഷപ്പകര്‍ച്ചയില്‍ കണ്ടിട്ടുണ്ടെങ്കിലും മറ്റ് യൂത്ത് നടന്മാന്‍ ചെയ്യുന്നത് പോലെ ഒരു മാസ്സ് സീനോ തീ പൊരി ഡയലോഗ് പറഞ്ഞ് സ്ലോ മോഷനിന്‍ നടന്ന് നീങ്ങുന്നതോ നമ്മള്‍ കണ്ടിട്ടില്ല. ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് അതില്‍ കടുത്ത വിഷമം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഈ ഒരു മാസ്സ് സിനിമ റിലീസ് ചെയ്തത്. ജയസൂര്യയെ ഈ മാസ് റോളില്‍ കണ്ടപ്പോള്‍ ഒടുക്കത്തെ സന്തോഷം തോന്നി. ഇങ്ങനെയുള്ള വേഷങ്ങള്‍ ജയസൂര്യക്ക് കൂടി കൊടുക്കാന്‍ കാണിച്ച സംവിധായകന്റെ മനസ്സിനെ അഭിനന്ദിക്കുന്നു. (അതില്‍ ജയസൂര്യ എത്രത്തോളം വിജയിച്ചു എന്നത് വേറെ കാര്യം).

സുജിത്തിന്റെ കാമറ കൊള്ളാമായിരുന്നു. വളരെ നല്ല കുറെ ഫ്രയിമുകള്‍ സിനിമയില്‍ കണ്ടു. ഷമീറിന്റെ എഡിറ്റിംഗും പ്രശംസിക്കപ്പെടേണ്ടത് തന്നെ. രാഹുല്‍ രാജിന്റെ സംഗീതം പേര് ദോഷം കേള്‍പ്പിച്ചില്ല.

ശിവദ നല്ല നടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഹൃദയാവര്‍ജ്ജകമായ പ്രവര്‍ത്തിയായിരുന്നു ശിവദയുടേത്. സുനില്‍ സുഗതയും ജോജുവും വളരെ മനോഹരമായി തന്നെ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്തു.Jayasurya IDI movie review

ബ്ലാക്ക് പോയന്റ്‌സ്:-

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. ആ പണി ചെയ്യുക. ഇനി വേറൊരു പണി ചെയ്യണമെങ്കില്‍ വ്യക്തമായും സൂക്ഷ്മമായും പഠിച്ച ശേഷമേ ആ മേഖലയിലേക്ക് ഇറങ്ങാവൂ. വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് കരുതി ഒരു സുപ്രഭാതത്തില്‍ ആര്‍ക്കും പൈലറ്റ് ആകാന്‍ കഴിയില്ല. അങ്ങനെയായിരുന്നെകില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പൈലറ്റ് ആകാമായിരുന്നു. സാജിദ് യഹിയ ഒരു നടനാണ്. അഭിനയിച്ചു എന്ന അനുഭവ പാഠവുമായാണ് യഹിയ ഈ സിനിമ സംവിധാനം ചെയ്തത് എന്നത് വ്യക്തമാണ്. ഒരു തട്ടിക്കൂട്ട് തിരക്കഥ. ക്‌ളീഷേ സീനുകള്‍ കുത്തി നിറച്ചിട്ടുണ്ട്. വഴിമുട്ടിയ ഒരുപാട് സാഹചര്യങ്ങള്‍ ചിത്രത്തിലുണ്ട്. വീട്ടിലേക്കുള്ള വഴിയറിയാതെ രാത്രിയില്‍ വഴിയരികില്‍ അകപ്പെട്ടു പോയ ഒരു കൊച്ചു കുഞ്ഞിന്റെ അതേ ടെന്‍ഷനും സംഘര്‍ഷവും തിരക്കഥയില്‍ പ്രതിഫലിച്ച് നിന്നു. ഒരു എന്റര്‍ടെയ്നര്‍ ആണോ ഒരു മാസ്സ് ആണോ അതോ ഇനി സ്പൂഫ് സിനിമയാണോ ഉദ്ദേശിച്ചത് എന്ന് എഴുത്തുകാരന് പോലും നിശ്ചയമില്ലാത്ത ഒരു സിനിമ പ്രേക്ഷര്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയ തിരക്കഥാകൃത്ത് തനി വിഡ്ഢി വേഷമാണ് ആടിയത് . ഒട്ടും ആസ്വാദ്യകരമല്ലാത്ത ആഖ്യാനവും പ്രേക്ഷകരെ ബോറടിയുടെ മലയില്‍ കയറ്റിയിരുത്തി.

jayasurya movieതാരാരാധനയുള്ളയാള്‍ക്ക് മികച്ച സിനിമയൊരുക്കാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന്‍ മികച്ച സിനിമയുടെ ആരാധകാനാകുമ്പോഴേ നല്ല സിനിമ സൃഷ്ടിക്കപ്പെടുകയുള്ളൂ. നേരെ മറിച്ച് ഒരു താരത്തിന്റെ ആരാധകനാകുമ്പോള്‍ ആ താരത്തിന് വേണ്ടിയുള്ള ചില തിരുത്തലുകളും താരത്തെ അഭിനന്ദിക്കാനുള്ള ചില മുഹൂര്‍ത്തങ്ങളും തിരക്കഥയില്‍ എഴുതി ചേര്‍ക്കപ്പെടും. ഈ സിനിമയില്‍ സംവിധായകന്‍ ഒരു മമ്മൂട്ടി ആരാധകനാണെന്നത് സ്പഷ്ടമായ കാര്യമാണ്. ആ ആരാധന ചിത്രത്തെ പല മോശം സംഭാഷണത്തിലേക്കും രംഗത്തേക്കും സിനിമയെ കൊണ്ടെത്തിച്ചിരിക്കുന്നു. അനാവശ്യമായ മാസ്സ് സീനും അത് വേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക് രസകരമായി എത്തിച്ച് കൊടുക്കാന്‍ കഴിയാതിരുന്നതും ചിത്രത്തെ ദുര്‍ബലമാക്കി.

സാജിദ് യഹിയ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന് തന്നെ അറിയുമോ എന്നാണ് എന്റെ സംശയം. അദ്ദേഹം അഭനയിക്കുന്നത് തന്നെയാണ് സംവിധാനത്തേക്കാള്‍ നല്ലതെന്ന് പറയാതിരിക്കാന്‍ തോന്നുന്നില്ല. കുറച്ച് കൂടി സിനിമയെ കുറിച്ച് പഠിച്ചിട്ട് വേണം ഒരു തിരക്കഥ എഴുതാന്‍. എന്നാലേ ജനങ്ങളുടെ രുചിയും സ്വാദും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ജയസൂര്യയുടെ ലുക്ക് നല്ലതായിരുന്നുവെങ്കിലും പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്തിയില്ല. ശബ്ദവും സീനും ഒരു യോജിപ്പില്ലാത്തതു പോലെ തോന്നി. മാസ്സ് സീനുകളൊക്കെ അറു ബോറായിരുന്നു. ജയസൂര്യക്ക് ഇങ്ങനത്തെ ഡയലോഗ് ഒന്നും ശരിയാവില്ല എന്ന തിരിച്ചറിവാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഒരു സീനും അതിന്റേതായ ഉദ്ദേശത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.mubnas-koduvally

ഞാന്‍ മുകളില്‍ പറഞ്ഞ 'IDI' ഇപ്പോള്‍ ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കേണ്ടതെന്ന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. ഈ ചിത്രം കണ്ടിട്ട് ആര്‍ക്കെങ്കിലും സംവിധായകനേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും 'ഇടിക്കാന്‍' തോന്നുന്നുവെങ്കില്‍ അത് തീര്‍ത്തും സ്വാഭാവികം മാത്രമാണ്. കാരണം, ഈ സിനിമ കണ്ട ശേഷം എനിക്ക് തോന്നിയതില്‍ കൂടുതലൊന്നും നിങ്ങള്‍ക്കാര്‍ക്കും തോന്നിയിട്ടില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.

ഇത്രയും കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തത് കൊണ്ട് മാത്രം നൂറില്‍ (100) നാല്‍പത്തി മൂന്ന് (43) മാര്‍ക്ക് കൊടുക്കുന്നു
Read more topics: Jayasurya, IDI, movie, review,
English summary
Jayasurya IDI movie review
topbanner

More News from this section

Subscribe by Email