Thursday November 22nd, 2018 - 12:20:am
topbanner

കാവ്യ ശരിയ്ക്കും ഗര്‍ഭിണിയോ? റൂമറുകള്‍ക്കൊടുവില്‍ സത്യം പുറത്തു വരുന്നു..

PC NEETHU
കാവ്യ ശരിയ്ക്കും ഗര്‍ഭിണിയോ? റൂമറുകള്‍ക്കൊടുവില്‍ സത്യം പുറത്തു വരുന്നു..

കാവ്യ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദിലീപ് പ്രതിയെന്ന് ആരോപിക്കപ്പെട്ട കേസില്‍ കാവ്യയെ ചോദ്യം ചെയ്യാന്‍ ആലുവയിലെ വീട്ടില്‍ അന്വേഷണ സംഘം എത്തിയ സമയം മുതലാണ് ഈ അഭ്യൂഹങ്ങള്‍ വന്നത്. നടി ഗര്‍ഭിണിയായതു കൊണ്ട് റസ്റ്റിലായതിനാലാണ് അന്വേഷണ സംഘം വീട്ടില്‍ എത്തിയത് എന്നായിരുന്നു റൂമറുകള്‍.

വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും സത്യം അന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാവ്യയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തി എന്നാണ് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാവ്യയും ദിലീപും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും മീനാക്ഷയ്ക്ക് കൂട്ടായി ഒരാള്‍ അടുത്ത് തന്നെ വരുമെന്നും പറയുന്നു.

വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് ദിലീപോ കാവ്യയോ നേരിട്ട് ഒരു മറുപടിയും നല്‍കിയിട്ടുമില്ല. 2016 നവംബര്‍ മാസത്തിലായിരുന്നു ദിലീപ് കാവ്യയെ രണ്ടാം വിവാഹം കഴിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ദിലീസ് അറസ്റ്റലായി. കേസില്‍ ജാമ്യത്തിലാണ് ദിലീപ് ഇപ്പോള്‍ കഴിയുന്നത്.

 

Read more topics: Dileep,kavya Madhavan, Pregnant
English summary
Is Dileep’s Wife Kavya Madhavan Pregnant
topbanner

More News from this section

Subscribe by Email