Monday May 21st, 2018 - 12:32:pm
topbanner

എയര്‍ടെല്‍ ഉടമയെ കണ്ടപ്പോള്‍ മറ്റ് കാമുകന്മാര്‍ ഔട്ട് ; ആലിയ ഭട്ട് കെവിന്‍ മിത്തലുമായി പ്രണയത്തില്‍ ?

suji
എയര്‍ടെല്‍ ഉടമയെ കണ്ടപ്പോള്‍ മറ്റ് കാമുകന്മാര്‍ ഔട്ട് ; ആലിയ ഭട്ട് കെവിന്‍ മിത്തലുമായി പ്രണയത്തില്‍ ?

ആലിയ ഭട്ട് ചെറുപ്രായത്തില്‍ തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ്. എന്നാല്‍ പ്രണയത്തിന്റെയും ഗോസിപ്പിന്റേയും കാര്യത്തില്‍ പ്രായമൊരു പ്രശ്‌നവുമല്ല. പ്രണയവും പിരിയലുമൊക്കെയായി വാര്‍ത്തയിലിടം നേടുകയാണ് താരം.

കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിലാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആലിയ ഭട്ട് തുറന്നുപറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലാണെന്നും ചില വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഇവരെയൊക്കെ ഉപേക്ഷിച്ച് ആലിയ മറ്റൊരു പ്രണയത്തിലാണത്രെ. ഭാരതീയ എയര്‍ടെല്‍ കമ്പനി ഉടമ സുനില്‍ മിത്തലിന്റെ മകന്‍ കെവിന്‍ മിത്തലാണ് കാമുകന്‍. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാല്‍ പ്രണയത്തിലാണെന്ന വിവരം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

 

 

English summary
Is Alia Bhatt dating entrepreneur Kavin Mittal

More News from this section

Subscribe by Email