ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ട ഗായകര്‍ ഒത്തുച്ചേര്‍ന്ന് പുറത്തിറക്കിയ ഗാനം തരംഗമാകുന്നു. ആറ് ഭിന്നലിംഗ ഗായകര്‍ ഒന്നുചേര്‍ന്ന ബാന്‍ഡിന് പേരിട്ടിരിക്കുന്നത് സിക്സ്പാക് എന്നാണ്. ഭിന്നലിംഗ ഗായക സംഘത്തെ സംഗീതലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ബോളിവുഡ് ഗായകന് സോനു നിഗമാണ്.
ഗാനത്തിന്റെ ആദ്യഭാഗത്ത് കുറച്ച് സംഭാഷണ ശകലങ്ങള്‍ വരുന്നു ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത് ബോളിവുഡ് നടിയായ അനുഷ്ക ശര്‍മയാണ്. 200 ഭിന്നലിംഗക്കാരില്‍ നിന്ന് തെരഞ്ഞെടുത്ത ആറുപേരെ ഉള്‍പ്പെടുത്തിയാണ് ബാന്‍ഡ് രൂപീകരിച്ചത്.
ആറ് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ലിംഗസമത്വം ലക്ഷ്യമിട്ട് വൈ ഫിലിംസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.സംഗീത സംവിധായകനായ ഷമീര്ടണ്ടനാണ് ആറു ഗായകര്‍ക്ക് പരിശീലനം നല്‍കിയത്. ഹം ഹേ ഹാപ്പി(ഞങ്ങള്‍ സന്തോഷുള്ളവരാണ് ) എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.