Saturday May 26th, 2018 - 7:18:pm
topbanner

കിടക്ക പങ്കിടാന്‍ ക്ഷണിച്ച കഥ പറഞ്ഞാല്‍ കരിയര്‍ ഇല്ലാതാകുമെന്ന് ഇല്യാന

suji
കിടക്ക പങ്കിടാന്‍ ക്ഷണിച്ച കഥ പറഞ്ഞാല്‍ കരിയര്‍ ഇല്ലാതാകുമെന്ന് ഇല്യാന

ഹോളിവുഡിനെ പിടിച്ചുലച്ച ഹാര്‍വി വെയിന്‍സ്റ്റെയിന്‍ പീഡന കഥകളുടെ അലയൊലികള്‍ ഇന്ത്യയിലും എത്തിയിരുന്നു. ഇതിന് ഏറെ മുന്‍പ് തന്നെ കങ്കണ റണൗത്ത് ബോളിവുഡില്‍ നിലനില്‍ക്കുന്ന ഇത്തരം അശ്ലീല അവസ്ഥകളെക്കുറിച്ച് സധൈര്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ഒരുപാട് പിന്തുണ ലഭിച്ചതുമില്ല. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് മറ്റൊരു ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിച്ചാല്‍ കരിയര്‍ ഇല്ലാതാകുന്നതാണ് ഇപ്പോഴുമുള്ള അവസ്ഥയെന്ന് ഇല്യാന പറയുന്നു. ഇതൊരു ഭീരുവിന്റെ വാക്കുകളായി തോന്നാം. പക്ഷെ ഇതാണ് അവസ്ഥ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുമുള്ള ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തന്നോട് ഇക്കാര്യത്തില്‍ സഹായം തേടിയിരുന്നു. ഒരു വലിയ പ്രൊഡ്യൂസര്‍ ഇവര്‍ക്ക് അവസരം നല്‍കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അവര്‍ക്ക് വേണ്ടിയൊരു തീരുമാനം എടുക്കാന്‍ എനിക്ക് കഴിയില്ലെന്ന് അറിയിച്ചു. സ്വന്തം തീരുമാനമായതിനാല്‍ ആരും ഇതിനായി നിര്‍ബന്ധിക്കില്ലെന്ന് അവരെ ഉപദേശിച്ചു. പലരും മുന്‍കാലങ്ങളില്‍ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ആ വഴി തെരഞ്ഞെടുക്കണോ, വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ചൂഷണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇല്യാന കൂട്ടിച്ചേര്‍ത്തു.

മുന്‍നിര താരങ്ങള്‍ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നാല്‍ മുന്‍നിര അഭിനേത്രികള്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകണമെന്നും ഇല്യാന ആവശ്യപ്പെട്ടു. താരങ്ങള്‍ നമ്മുടെ രാജ്യത്ത് ആരാധിക്കപ്പെടുന്നു. പക്ഷെ ഇവര്‍ക്കൊരു മോശം വശമുണ്ടെന്ന് ജനം വിശ്വസിക്കാന്‍ കൂടുതല്‍ പേര്‍ സത്യം വിളിച്ചുപറഞ്ഞാല്‍ മാത്രമേ സാധിക്കൂ, ഇല്യാന വ്യക്തമാക്കി.

 

Read more topics: Ileana dcruz , sexual harassment
English summary
Ileana dcruz opens up about sexual harassment

More News from this section

Subscribe by Email