Thursday April 26th, 2018 - 4:45:pm
topbanner

തെരുവിലിറങ്ങാന്‍ ഭയമെന്ന് നടി; തെരുവില്‍ സ്ത്രീകളെ രക്ഷിക്കാന്‍ പുരുഷന്‍മാര്‍ സംഘങ്ങള്‍ രൂപീകരിക്കണം

suji
തെരുവിലിറങ്ങാന്‍ ഭയമെന്ന് നടി; തെരുവില്‍ സ്ത്രീകളെ രക്ഷിക്കാന്‍ പുരുഷന്‍മാര്‍ സംഘങ്ങള്‍ രൂപീകരിക്കണം

കാത്വ, ഉന്നാവോ പീഡനക്കേസുകള്‍ പുറത്തുവന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിപ്രായപ്രകടനങ്ങളുമായി നിരവധി സെലിബ്രിറ്റികള്‍ രംഗത്തിറങ്ങിയിരുന്നു. നടി നിവേദ പെത്വുരാജാണ് ഇപ്പോള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ മാതാപിതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാനും അവരെ ഇരകളാകാതെ സംരക്ഷിക്കാനും ശ്രമിക്കണമെന്ന് നിവേദ ആവശ്യപ്പെട്ടു.

രാജ്യത്ത് പല സംഭവങ്ങള്‍ കേള്‍ക്കുന്നു. ചിലത് നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്തതും ചിലത് നിയന്ത്രിക്കാന്‍ കളിയാത്തതുമാണ്. വീഡിയോ കാണുന്ന സ്ത്രീയും പുരുഷനും ഒരു പോലെ കുട്ടിക്കാലത്ത് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിരിക്കും. കുട്ടികള്‍ മാതാപിതാക്കളോട് പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കമാകും. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

കുട്ടികളോട് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം. രണ്ട് വയസ്സായാലും ഇത് ചെയ്യണം. രാത്രി പുറത്തിറങ്ങി നടക്കാന്‍ പോലും ഭയമാണ്. തെരുവില്‍ എതിരെ വരുന്നവരെ സംശയത്തോടെയാണ് നോക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ തെരുവിലും പുരുഷന്‍മാര്‍ ഓരോ ചെറുസംഘങ്ങള്‍ രൂപീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ഈ നാട് നമുക്ക് കൂടുതല്‍ സമാധാനപരവും സന്തോഷപ്രദവുമാക്കണം, നിവേദ പറഞ്ഞു.

 

Read more topics: niveda, sexual harassment
English summary
I am afraid to go out I am sceptical of everyone I meet niveda

More News from this section

Subscribe by Email