Sunday November 18th, 2018 - 2:04:am
topbanner

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സൂപ്പര്‍ 30 അനന്ദ് കുമാറായി ഹൃഥിക് റോഷന്‍

suji
 പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സൂപ്പര്‍ 30 അനന്ദ് കുമാറായി ഹൃഥിക് റോഷന്‍

സൂപ്പര്‍ 30 എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ബിഹാറിലെ കണക്ക് അധ്യാപകനായ അനന്ദ് കുമാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുപ്പിച്ചാണ് ലോകശ്രദ്ധ നേടിയത്. പത്ത് പൈസ ഫീസ് ഈടാക്കാതെ സൗജന്യ താമസവും ഭക്ഷണവും നല്‍കിയ ഈ അധ്യാപകന്റെ ജീവിതകഥ പറയുന്ന സിനിമയാണ് സൂപ്പര്‍ 30.

അധ്യാപകന്‍ അനന്ദ് കുമാറിന്റെ വേഷത്തിലെത്തുന്നത് സാക്ഷാല്‍ ഹൃഥിക് റോഷനും. ചിത്രത്തിലെ ആദ്യ ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ബെനാറെസിലെ ആദ്യ പേജ് എന്നാണ് ട്വീറ്റിന്റെ അടിക്കുറിപ്പ്. താടിവളര്‍ത്തി, മുടി അലങ്കോലമായിനില്‍ക്കുന്ന താരത്തെയാണ് ആദ്യ ലുക്കില്‍ കാണുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടിയിലേക്കുള്ള പരീക്ഷയ്ക്കായി ഒരുക്കുന്ന അധ്യാപകനാണ് അനന്ദ് കുമാര്‍. ഇദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്ലസ് ടുവി വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ എടുത്ത് കിട്ടുന്ന ഫീസില്‍ നിന്നാണ് അനന്ദ് കുമാര്‍ സൂപ്പര്‍ 30 നടത്തുന്നത്.

 

English summary
Hrithik Roshan is convincing as Bihar’s Anand Kumar
topbanner

More News from this section

Subscribe by Email