Wednesday November 14th, 2018 - 2:28:am
topbanner

ഹൃത്വിക് റോഷന്റെയും കങ്കണാ റാവത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ പുറത്ത്

NewsDesk
ഹൃത്വിക് റോഷന്റെയും കങ്കണാ റാവത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ പുറത്ത്

കങ്കണയുമായി തനിക്കൊരു ബന്ധവുമില്ലെന്ന ഹൃത്വിക് റോഷന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
പാര്‍ട്ടിയിലോ മറ്റോ എടുത്തതാകാം ഈ ചിത്രമെന്നാണ് കരുതുന്നത്. ഹൃത്വിക് റോഷന്‍ കങ്കണയെ ചുറ്റിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തായിരിക്കുന്നത്.

കൃഷ് 3 യുടെ സക്‌സസ്സ് പാര്‍ട്ടിയില്‍ വച്ച് എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്നാണ് സോഴ്‌സുകള്‍ വ്യക്തമാക്കുന്നത്. ചിത്രങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും ആരോപണമുണ്ട്. പഴയ കാമുകി കാമുകന്മാരുടെ തമ്മില്‍ തല്ല് ഇതിനോടകം തന്നെ ബോളിവുഡില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ടായിരുന്നു.

ഇരുവരും ഈ വിഷയത്തില്‍ നിയമപരമായും ഏറ്റുമുട്ടുന്നുണ്ട്.  എപ്രില്‍ 30 ന് ഈ കേസില്‍ കങ്കണ സാക്ഷി പറയാനിരിക്കെയാണ് ഇരുവരുടെയും സ്വകാര്യചിത്രം പുറത്തായിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ താരമാണ് കങ്കണ റാവത്ത്.

ലീല യുടെ വാജ്യപ്രിന്റ് ഇന്റര്‍നെറ്റില്‍ ; നിയമനടപടിക്കൊരുങ്ങി രഞ്ജിത്ത്

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിക്ക് കല്യാണം

English summary
Hrithik Roshan, Kangana Ranaut’s intimate picture leaked
topbanner

More News from this section

Subscribe by Email