Monday April 22nd, 2019 - 2:36:am
topbanner
topbanner

ഗെയിമില്‍ പയറ്റാന്‍ ഹൃത്വിക്

NewsDesk
ഗെയിമില്‍ പയറ്റാന്‍ ഹൃത്വിക്

സിനിമയയില്‍ മാത്രമല്ല ഗെയിമില്‍ ഒന്നു പയറ്റി നോക്കാനാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരുടെ സ്വന്തം ഹൃത്വിക് റോഷന്‍. വിഡിയോ ഗെയിമില്‍ അഭിനയിക്കുന്ന കാര്യം താരം തന്നെയാണ് പുറത്തുവിട്ടത്. വിഡിയോ ഗെയിമിലെ കഥാപാത്രത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

തോക്കും കൈയിലേന്തി മസിലും കാണിച്ചു നില്‍ക്കുന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഹൃത്വിക് പുറത്ത് വിട്ടിരിക്കുന്നത്. കുറച്ച് ആക്ഷന് തയാറാകുക, ഡിജിറ്റല്‍ മീഡിയയിലേക്ക് കാലെടുത്തുവയ്ക്കുന്നു, നസാര ഗെയിംസിനൊപ്പം സഹകരിക്കുകയാണ് ഹൃത്വിക് റോഷന്‍ ടീറ്റ് ചെയ്തു.

ആക്ഷന്‍ ഹീറോയായിട്ടാണ് ഗെയ്മിലേക്കുള്ള ഹൃത്വിക്കിന്റെ കടന്നുവരവെന്ന സൂചന ചിത്രം നല്‍കുന്നു. ഗെയ്മിങ് രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് നസാറ ഗെയ്മിങ്. നിരവധി ഗെയ്മുകളാണ് സ്ഥാപനം നിര്‍മിച്ചിട്ടുള്ളത്. ഹൃത്വിക് കഥാപാത്രമായി എത്തുന്ന ഗെയ്മിന് വലിയ ജനപ്രീതി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

 

English summary
Hrithik Roshan Feature Mobile Games
topbanner

More News from this section

Subscribe by Email