topbanner
Thursday December 14th, 2017 - 10:20:pm
topbanner
topbanner

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം

NewsDesk
ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം

ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം. ഏഴാം വയസില്‍ താന്‍ ലൈംഗിക ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നും പതിനാലാം വയസില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി ഹോളിവുഡ് താരം ആഷ്ലി ജൂഡ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരിപാടിയോട് അനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ എത്തിയതാണ് താരം. ലിംഗ വിവേചനത്തിനെതിരെ സംസാരിക്കുന്നതിനിടയിലാണ് താനും പീഡനത്തിനിരയായി എന്ന് അവര്‍ തുറന്നു പറഞ്ഞത്.

''ഏഴാം വയസില്‍ ഞാന്‍ ഉപദ്രവിക്കപ്പെട്ടു. പതിനാലാം വയസില്‍ ലൈംഗിക പീഡനത്തിനിരയായി. 1998 വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഞാന്‍ മനുഷ്യക്കടത്തില്‍ അകപ്പെടാഞ്ഞത് അത്ഭുതം മാത്രമാണ്.'- ആഷ്ലി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി 48കാരിയായി ആഷ്ലി ഇന്ത്യയിലുണ്ട്.

Read more topics: Hollywood, actress, Ashley Judd,
English summary
Hollywood actress Ashley Judd
topbanner topbanner

More News from this section

Subscribe by Email