Tuesday December 11th, 2018 - 11:14:am
topbanner

എപ്പോള്‍ വരും വിക്രമിന്റെ ധ്രുവ നക്ഷത്തിരം

suji
 എപ്പോള്‍ വരും വിക്രമിന്റെ ധ്രുവ നക്ഷത്തിരം

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ധ്രുവ നക്ഷത്തിരം ഷൂട്ട് ആരംഭിച്ചിട്ട് കുറെക്കാലമായി. ഇതിന്റെ ടീസറും ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍ ഇതിന് ശേഷം ചിത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ല. ഇതിനിടയില്‍ ഗൗതം തന്റെ ധനുഷ് ചിത്രവും പ്രഖ്യാപിച്ചു.

ഇതോടെ ചിത്രം മുടങ്ങിയോ, ഉപേക്ഷിച്ചോ എന്നൊക്കെ സംശയത്തിലായി സിനിമാലോകം. എന്നാല്‍ ധനുഷിന്റെ എനൈ നോക്കി പായും തോട്ടാ എന്ന ചിത്രം തല്‍ക്കാലം ഒതുക്കിവെച്ച് ഗൗതം മേനോന്‍ ധ്രുവ നക്ഷത്തിരം തീര്‍ക്കാനുള്ള തിരക്കുകളിലാണെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

25 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന സൂചന. സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും, റിതു വര്‍മ്മയും ഉള്‍പ്പെടെയുള്ള താരനിരയുമുണ്ട്.

 

Read more topics: Vikram, Dhruva Natchathiram
English summary
Here's when Vikram's Dhruva Natchathiram will be wrapped up
topbanner

More News from this section

Subscribe by Email