Friday December 14th, 2018 - 10:40:pm
topbanner

ഹരിവരാസനം അവാര്‍ഡ് ഇന്ന് എം.ജി ശ്രീകുമാറിന് നല്‍കും

NewsDesk
ഹരിവരാസനം അവാര്‍ഡ് ഇന്ന് എം.ജി ശ്രീകുമാറിന് നല്‍കും

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം പ്രശസ്ത സംഗീതഞ്ജനും ഗായകനുമായ എം.ജി ശ്രീകുമാറിന് സമര്‍പ്പിക്കും. മകരവിളക്ക് ദിവസമായ ഇന്ന് (ജനുവരി 15) രാവിലെ 9 മണിക്ക് സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഹരിവരാസനം അവാര്‍ഡ് സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ രാജൂ എബ്രഹാം എം.എല്‍.എ അധ്യക്ഷനാകും. ദേവസ്വം സെക്രട്ടറി കെ.ആര്‍.ജേ്യാതിലാല്‍ പ്രശസ്തി പത്രം വായിക്കും. ആന്റോ ആന്റണി എം.പി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ അജയ്തറയില്‍, പി.കെ.കുമാരന്‍ എന്നിവര്‍ ആശംസകള്‍ നേരും.

അവാര്‍ഡ് ജേതാവായ എം.ജി ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി അയ്യപ്പഭക്തിഗാനങ്ങള്‍ ആലപിക്കും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതവും ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജപ്രേമപ്രസാദ് നന്ദിയും പറയും.

 

English summary
Harivarasanam award to be presented to M. G. Sreekumar on Jan 15
topbanner

More News from this section

Subscribe by Email