topbanner
Friday March 24th, 2017 - 11:19:pm
topbanner

തീയേറ്ററുകളിൽ ചിരിയുടെ ആഘോഷമൊരുക്കാൻ ഗോഡ്സെ എത്തുന്നു: ട്രെയിലർ പുറത്തിറങ്ങി

NewsDesk
തീയേറ്ററുകളിൽ ചിരിയുടെ ആഘോഷമൊരുക്കാൻ ഗോഡ്സെ എത്തുന്നു: ട്രെയിലർ പുറത്തിറങ്ങി

ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് വിനയ് ഫോർട്ട്-മൈഥിലി ടീമിന്റെ പുതിയ ചിത്രം ഗോഡ് സെ ഒക്ടോബർ 28 ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഷെറിയും നവാഗതനായ ഷൈജു ഗോവിന്ദും ചേർന്നാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ന്യൂ ജനറേഷനും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിൽ  കൊമേഴ്സ്യൽ രീതിയിലാണ് സിനിമ തയ്യാറാക്കിയിട്ടുള്ളത്. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, സുർജിത്ത് തുടങ്ങിയവരും ഇതിൽ വേഷമിടുന്നുണ്ട്. സ്നേഹാഞ്ജലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ് മാണിക്കോത്തും ഇ.പി.ദിനേശ് നമ്പ്യാരുമാണ് നിർമ്മാണം. ജലീൽ ബാദുഷയാണ് ഛായാഗ്രഹണം.

പ്രമുഖ സാഹിത്യകാരൻ ടി.എൻ.പ്രകാശിന്റേതാണ് കഥ. അനിൽ പനച്ചൂരാൻ-വിജീഷ് എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. പൂർണ്ണമായും മദ്യത്തിനടിപ്പെട്ട യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മാറ്റങ്ങൾ ഹാസ്യത്തിലൂടെ ചിത്രം പറയുകയാണ്. സിനിമയുടെ സഹസംവിധായകൻ കൂടിയായ മാധ്യമപ്രവർത്തകൻ റിയാസ് കെ എം ആർ ആണ് ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ ട്രെയിലർ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

English summary
GODSAY, Malayalam Movie Official Trailer, Vinay Forrt & Mythili