Friday February 22nd, 2019 - 12:25:am
topbanner

ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ് ജനുവരി 15ന്

NewsDesk
ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ് ജനുവരി 15ന്

ഫഹദ് ഫാസില്‍ നായകനായ 'മണ്‍സൂണ്‍ മാംഗോസ്' ജനുവരി 15ന് റിലീസ് ഡേറ്റ് തീരുമാനിച്ചു. 2014ലോ 2015ലോ കാര്യമായ ബോക്‌സ് ഓഫീസ് ചലനങ്ങളുണ്ടാക്കാന്‍ കഴിയാതിരുന്ന ഫഹദിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് അബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ്. അമേരിക്കയില്‍ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
 
കൈരളി ചാനലിലെ അക്കരക്കാഴ്ചകള്‍ എന്ന ഹാസ്യ സീരിയലിന്റെ സംവിധായകനാണ് അബി വര്‍ഗീസ്. വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, ബോളിവുഡ് താരം വിജയ് റാസ്, ടൊവിനോ തോമസ്, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മണ്‍സൂണ്‍ മാംഗോസിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞതാണ്.

Viral News

English summary
Fahad Fazil's new movie Mansoon Mangoes will release on January 15
topbanner

More News from this section

Subscribe by Email