Saturday February 23rd, 2019 - 4:34:pm
topbanner

അഭിനയിക്കാന്‍ വന്ന ചാര്‍മിളയെ സംവിധായകന്‍ പറഞ്ഞുവിട്ടത് എന്തിന് ?

rajani
അഭിനയിക്കാന്‍ വന്ന ചാര്‍മിളയെ സംവിധായകന്‍ പറഞ്ഞുവിട്ടത് എന്തിന് ?

സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ഭരതന്‍ ചിത്രത്തില്‍ നിന്നും പുറത്താക്കലിന്റെ വക്കോളമെത്തിയ നടിയാണ് ചാര്‍മിള. ജയറാമിനെ നായകനാക്കി 'കേളി' എന്ന ചിത്രത്തിനായി ഭരതന്‍ നായികയെ അന്വേഷിച്ചു തുടങ്ങിയ സമയത്താണ് കെ.പി.എസ്.ഇ ലളിത ചാര്‍മിളയെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 ചെന്നൈയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന തമിഴത്തിക്കുട്ടി. 'ധനം' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനുള്ള കഴിവും തെളിയിച്ച കുട്ടി. ഒടുവില്‍ ചാര്‍മിളയെ നേരിട്ടു കാണാമെന്നായി ഭരതന്‍. അങ്ങനെ ചാര്‍മിള ഭരതന് മുന്നിലെത്തി.

എന്നാല്‍, കണ്ടപാടേ 'നോ' പറഞ്ഞു ഭരതന്‍. കാരണം സൗന്ദര്യം കൂടിപോയതാണ്. തന്റെ നായികയ്ക്ക് ഇത്ര സൗന്ദര്യത്തിന്റെ ആവശ്യമില്ല. ആരെയും ഞെട്ടിക്കുന്ന കാരണമായിരുന്നു അത്.എന്നാല്‍, നായികയ്ക്കായുള്ള തെരച്ചിലിനൊടുവില്‍ ഭരതന്റെ മനസ്സ് മാറുകയും ചാര്‍മിളയെ തന്നെ തന്റെ ചിത്രത്തില്‍ നായികയാക്കുകയായിരുന്നു.

മുത്തച്ഛന്‍ കൊച്ചുമകള്‍ക്ക് നല്‍കിയ മുത്തം അശ്ലീലമാക്കി; ഞരമ്പുരോഗികള്‍ക്ക് യുവതിയുടെ മറുപടി

ഉര്‍വശിയുടെ മോശം പെരുമാറ്റം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Viral News

Read more topics: FILM, CHARMILA, DIRECTOR
English summary
FILM CHARMILA DIRECTOR
topbanner

More News from this section

Subscribe by Email