Sunday August 18th, 2019 - 10:25:am
topbanner
topbanner

തെരഞ്ഞെടുപ്പ് കഴിയുന്നത്‌വരെ 'പിഎം നരേന്ദ്ര മോദി' റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

JB
തെരഞ്ഞെടുപ്പ് കഴിയുന്നത്‌വരെ 'പിഎം നരേന്ദ്ര മോദി' റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. സിനിമ കണ്ടതിന് ശേഷം കമ്മീഷന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടത്. പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷന്‍ നിലപാട്.

പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വര്‍ണ്ണിക്കുന്ന സിനിമായാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയില്‍ കാണിക്കുന്നത്. ഒട്ടും സന്തുലിതമല്ല ചിത്രത്തിന്റെ ഉള്ളടക്കം. അത് കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചിത്രം കണ്ടതിന് ശേഷം പ്രദര്‍ശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതി പരിഗണിക്കുക. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും നേരത്തെയും കമ്മീഷന്‍ അണിയറ പ്രവര്‍ത്തകരെ വിലക്കിയിരുന്നു.

 

English summary
ELECTION COMMISSION BLOCKE MODHI FILM
topbanner

More News from this section

Subscribe by Email