Tuesday September 25th, 2018 - 2:38:pm
topbanner

'നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്, നിന്റെ വിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും': പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുൽഖർ

fasila
'നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്, നിന്റെ വിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും': പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുൽഖർ

ഇത്രയേറെ മനോരഹമായ ഒരു സൗഹൃദം മറ്റൊരു ഇന്റസ്ട്രിയിലും കാണാന്‍ കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്റ അഭിമാനമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. സിനിമയ്ക്ക് പുറത്തും ഇരുവരുടെയും സൗഹൃദം മലയാളികളെ അസൂയപ്പെടുത്തിയിട്ടുണ്ട്. ആ സൗഹൃദത്തിന്റെ ഒഴുക്കാണ് ദുല്‍ഖര്‍ സല്‍മാനിലും പ്രണവ് മോഹന്‍ലാലിലുമെത്തിയത്. നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവിന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസാണ്. ആദിയുടെ റിലീസിന് പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെഴുതിയ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത്രയെറെ മനോരഹമാണ് ആ കുറിപ്പ്.

ദുല്‍ഖറിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പ്രിയപ്പെട്ട അപ്പു (പ്രണവ്) എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആദിയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു തുടങ്ങി....

നമ്മള്‍ തമ്മില്‍ എന്നും നല്ലൊരു ബന്ധമുണ്ടായിരുന്നു. അത്, നീ കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ആദ്യമായി നിന്നെ കണ്ടതായാലും, നിനക്ക് ഏഴ് വയസ്സുള്ളപ്പോള്‍ എന്റെ സ്‌കൂള്‍ പഠനകാലത്ത് നമ്മള്‍ സുഹൃത്തുക്കളായാതായാലും ശരി. പ്രണവ്, നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്. നിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിന്റെ വിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും.

എനിക്കറിയാം, ഈ നിമിഷം നിന്റെ അച്ഛനും അമ്മയും സഹോദരിയും എത്രത്തോളം ആകാംക്ഷയിലായിരിക്കുമെന്ന്. അവരൊട്ടും വിഷമിക്കേണ്ട. എന്തെന്നാല്‍ നീ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ജനിച്ചതാണെന്നാണ് എന്റെ വിശ്വാസം. എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും..

ഇതാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമാ രംഗത്തെ പലരും ആദിയ്ക്കും പ്രണവിനും ആശംസകള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ അങ്ങനെ നീളുന്നു ആ നിര.

Read more topics: Dulquer, Wishing, Pranav Mohanlal
English summary
Dulquer Salmaan Wishing all the very best to Pranav Mohanlal for his new release Aadi
topbanner

More News from this section

Subscribe by Email