Thursday November 15th, 2018 - 4:20:am
topbanner

ട്വിറ്ററിലൂടെ ആരാധകനെ ഉപദേശിച്ച് ദുൽക്കർ സൽമാൻ

Renjini
ട്വിറ്ററിലൂടെ ആരാധകനെ ഉപദേശിച്ച് ദുൽക്കർ സൽമാൻ

കെട്ടാരക്കരയിലെ ഒരു മാള്‍  സ്ഥാപന ഉദ്ഘാടനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചതിനു പിന്നാലെ ചടങ്ങിലെടുത്ത സെല്‍ഫി ട്വിറ്ററില്‍ പങ്കുവെച്ച ആരാധകനെയാണ് ദുൽക്കർ സൽമാൻ ഉപദേശിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരങ്ങൾ  കുറച്ചാണ്, എന്നാൽ ചിലർ മാത്രമേ ആരാധകർക്ക് മറുപടി നൽകാറുള്ളു അങ്ങനെ നൽകുന്ന മറുപടിയോ വൈറൽ ആവുകയും ചെയ്യാറുണ്ട്. 

അങ്ങനെയൊരു മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവ നടൻ ദുൽക്കറിന്‍റെ മറുപടിയാണ് വൈറലായത്. ആരാധകരോടൊപ്പം ദുല്‍ക്കര്‍ എടുത്ത ചിത്രത്തില്‍ ചുവന്ന ഷര്‍ട്ട് ഇട്ടത് താനാണെന്നും തന്‍റെ ഫോണിലാണ് ചിത്രം പകര്‍ത്തിയതെന്നുമുള്ള സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ യുവാവ് പങ്കുവച്ചിരുന്നു.

പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണമെന്ന് ആത്മാർഥമായി അഭ്യർഥിക്കുകയാണ് എന്നാണ് ദുല്‍ക്കര്‍ ആരാധകനു മറുപടി നല്‍കിയത്. പ്രിയ താരത്തിന്‍റെ ഉപദേശത്തെ സ്‌നേഹപൂര്‍വം തന്നെ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. ലൈക്കും റിട്വീറ്റുമൊക്കെയായി താരപുത്രന്‍റെ മറുപടി ആരാധകർ ഏറ്റെടുത്തു. 

Read more topics: Dulquar, Salman, advised, Twitter
English summary
Dulquar Salman advised the devotee through Twitter
topbanner

More News from this section

Subscribe by Email