Monday April 22nd, 2019 - 6:30:pm
topbanner
topbanner

സംവിധായകൻ ഒ. രാംദാസ് അന്തരിച്ചു

fasila
സംവിധായകൻ ഒ. രാംദാസ് അന്തരിച്ചു

തൃശൂര്‍: പഴയകാല സിനിമാ സംവിധായകനും നടനും നിര്‍മാതാവുമായിരുന്ന ഒ. രാംദാസ് നിര്യാതനായി. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാത്രി എട്ടരക്ക് ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.

മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായും എണ്‍പതോളം ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച രാംദാസ് എഴുപത് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത്, വരും വരുന്നു വന്നു എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

സത്യന്‍, ഷീല, മധു എന്നിവര്‍ അഭിനയിച്ച വയനാടന്‍ പെണ്ണ് എന്ന ചിത്രം സത്യന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: കമലാ ദേവി. ഇവര്‍ രാമദാസിന്‍െ്‌റ നാലുസിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മക്കള്‍: വിജി, ശ്രീശാന്തി, വിജയലക്ഷ്മി. മരുമക്കള്‍: സുഭാഷ്, മോഹന്‍.

Read more topics: Director, O. Ramdas, passes away
English summary
Director O. Ramdas passes away
topbanner

More News from this section

Subscribe by Email