topbanner
Sunday March 26th, 2017 - 12:58:am
topbanner

ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു

NewsDesk
ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു

നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു. ധനുഷിന്റെ വുണ്ടര്‍ബാര്‍ മൂവിസ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'മൃത്യുംജയം എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഡൊമനിക്ക് അരുണാണ്.

ചിത്രത്തിന്റെ പൂജ ഞായറാഴ്ച ഇടപ്പള്ളി വനിതാ തിയറ്ററില്‍ വച്ച്‌ നടന്നു. ആദ്യമായാണ് ധനുഷ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത്. പുതുമുഖതാരം നേഹ അയ്യറാണ് ചിത്രത്തിലെ നായിക. 

Read more topics: Dhanush, movie, actor, tovino,
English summary
Dhanush producer of malayalam movie actor tovino