Thursday September 20th, 2018 - 6:17:pm
topbanner
Breaking News

രജനിയുടെ കാലാ ടീസര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ധനുഷ്

suji
രജനിയുടെ കാലാ  ടീസര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ധനുഷ്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ അവതാരവുമായെത്തുന്ന കാലാ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടുവില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് തീയതി മരുമകന്‍ ധനുഷ് പ്രഖ്യാപിച്ചു. ട്വിറ്ററിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ധനുഷിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനം.

നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്ന കാലായുടെ ടീസര്‍ റിലീസ് മാര്‍ച്ച് 1ന്. നമ്മുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന്റെ തീപ്പൊരി കാണാന്‍ തയ്യാറെടുക്കൂ. കാലാ കരികാലനെ ഇതുവരെ നിങ്ങള്‍ മുഴുന്‍ കണ്ടിട്ടില്ല, പക്ഷെ ഇനി കാണും, ധനുഷ് കുറിച്ചു.

കബാലിക്ക് ശേഷം പാ രഞ്ജിത്താണ് കാലാ സംവിധാനം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മുംബൈയിലെ ധാരാവിയിലെത്തി അധോലോക നായകനായി മാറുന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇടയിലെത്തുന്ന ചിത്രം ഇത്തരം സമീപനങ്ങള്‍ കൂടി പുലര്‍ത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

 

 

Read more topics: rajani, kalaa, release, dhanush
English summary
Dhanush announces when the Rajini kalla teaser will be unveiled
topbanner

More News from this section

Subscribe by Email