Saturday September 22nd, 2018 - 2:52:pm
topbanner

മാഡം ടുസാഡ്‌സില്‍ മെഴുക് പ്രതിമയാകാന്‍ ദീപിക

suji
മാഡം ടുസാഡ്‌സില്‍ മെഴുക് പ്രതിമയാകാന്‍ ദീപിക

സൂപ്പര്‍താരങ്ങളെന്ന് പറയുമ്പോള്‍ നേരത്തെ അതില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രമാണ് സ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചില അഭിനേത്രികള്‍ സൂപ്പര്‍താര പദവിയിലേക്ക് ചുവടുവെച്ച് കയറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ദീപിക പദുക്കോണ്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്ത് റാണി പത്മാവതി ആയതോടെ ദീപിക സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു. ലോകത്തിലെ അഭിമാനകരമായ മെഴുക് മ്യൂസിയമായ ലണ്ടന്‍ മാഡം ടുസാഡ്‌സില്‍ എത്തുകയാണ് താരത്തിന്റെ പ്രതിമ.

മാഡം ടുസാഡ്‌സില്‍ മെഴുക് പ്രതിമ വരുന്നതായി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദീപിക പദുക്കോണ്‍ അറിയിച്ചത്. സിനിമകള്‍ക്ക് പുറമെ ആരാധകര്‍ക്ക് ഇതുപോലെ ചില സന്തോഷങ്ങള്‍ നല്‍കുന്നത് രസകരമായ കാര്യമാണെന്ന് താരം പറഞ്ഞു.

ചെറുപ്പത്തില്‍ മാഡം ടുസാഡ്‌സില്‍ പോയ അനുഭവവും ദീപിക പങ്കുവെച്ചു. പ്രതിമ നിര്‍മ്മിക്കാനുള്ള അളവെടുക്കലും മറ്റും നല്‍കിയ ശേഷം ഇത് കാണാനുള്ള ഒരുക്കത്തിലാണ് താരം.

 

English summary
Deepika Padukone announces her entry in Madame Tussauds London
topbanner

More News from this section

Subscribe by Email